ദിലീപിനെ ചേട്ടാ എന്നും കാവ്യയെ സുഹൃത്ത് എന്നും വിളിക്കുന്ന ഒരു യുവനടി ദൃശ്യങ്ങള്‍ കണ്ടിരുന്നു; ദിലീപ് ജയിലിലായപ്പോഴും മറ്റും കാവ്യയ്ക്ക് താങ്ങും തണലുമായി നിന്നതും ഈ നടി; ഉന്നതങ്ങളിൽ നിന്നും വന്ന കോളുകളിലൂടെ കേസിൽ പെടാതെ പോയ മലയാളത്തിന്റെ യുവനടി കുരുക്കിലേക്ക്

Spread the love

സ്വന്തം ലേഖകൻ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പുതിയ കുരുക്ക് മുറുകുമ്പോൾ പുറത്ത് വരുന്നത് ഒരു സ്ത്രീയുടെ പങ്കാണ്. ദിലീപിനെ ചേട്ടാ എന്നും കാവ്യയെ സുഹൃത്തെന്നും വിളിക്കുന്ന ആ മാഡത്തിനെ കുറിച്ച് മുൻപും വാർത്തകൾ വന്നിരുന്നു എന്നാൽ ഉന്നതങ്ങളിൽ നിന്ന് വന്ന ഫോൺ കോളുകളും മറ്റും ആ നടിയെ സംരക്ഷിക്കുകയായിരുന്നു.

video
play-sharp-fill

ഇപ്പോളിതാ ദിലീപിനെ ചേട്ടാ എന്നും കാവ്യയെ സുഹൃത്ത് എന്നും വിളിക്കുന്ന ഒരു പ്രമുഖ നടി ദൃശ്യങ്ങള്‍ കണ്ടിരുന്നു എന്ന വെളിപ്പെടുത്തല്‍ ശ്രദ്ധേയമാവുകയാണ്. പല്ലിശ്ശേരി പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ മറ്റൊരു പ്രമുഖ നടിയും കണ്ടിരുന്നുവെന്ന് അന്ന് പല്ലിശേരി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദിലീപിനെ ചേട്ടനെന്നും കാവ്യാ മാധവനെ സുഹൃത്തെന്നും വിളിക്കുന്ന നടിയെ കുറിച്ചായിരുന്നു അദ്ദേഹം പരമാര്‍ശം നടത്തിയത് . നടിയുടെ പേരു സഹിതമായിരുന്നു റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സംവിധായകനായ ബാലചന്ദ്രകുമാറിന്റെ മൊഴിയിലും ഒരു മാഡമുണ്ട്. ദൃശ്യവുമായി വിഐപി എത്തിയ ദിവസം ഈ നടി ആ വീട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. ഇതിനൊപ്പം നടത്തിയ കൂട്ടിച്ചേര്‍ക്കലുകളാണ് പല്ലിശേരി അന്ന് പറഞ്ഞ നടിയാണോ ഇവരെന്ന സംശയം ശക്തമാക്കുന്നത്.

നടിയെ ചോദ്യം ചെയ്യുമോ എന്ന തലക്കെട്ടിലാണ് കാര്യങ്ങള്‍ അവതരിപ്പിച്ചിരുന്നത്. . ഈ സാഹചര്യത്തില്‍ നിയമ നടപടിയെടുക്കുമെന്ന് നടി പരസ്യമായി പറഞ്ഞു. ഈ നിയമ നടപടി ഉണ്ടായോ എന്നും പൊലീസ് പരിശോധിക്കും. ദിലീപ് ജയിലിലായപ്പോഴും മറ്റും കാവ്യയ്ക്ക് താങ്ങും തണലുമായി നിന്നതും ഈ നടിയാണ്.

ഒരു പ്രമുഖ മാസികയില്‍ പല്ലിശേരി എഴുതിയിരുന്ന പംക്തിയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ എഴുതിയിരുന്നത് . പല്ലിശേരിയുടെ എഴുത്ത് ഇതിനകം 450ഓളം അധ്യായങ്ങള്‍ പിന്നിട്ടുകഴിഞ്ഞു. ഏറെ വായനാക്കാരുള്ള ഈ പംക്തിയിലൂടെയാണ് ദിലീപിനെതിരായ വെളിപ്പെടുത്തലുകളും പല്ലിശേരി നടത്തിയത്. ദിലീപിന്റെ വ്യക്തി, കുടുംബ ജീവിതങ്ങളെ പരമാര്‍ശിക്കുന്നവയായിരുന്നു അവ.

വിഐപി ദൃശ്യങ്ങളുമായി എത്തിയ സമയത്ത് ഒരു നടിയും ദിലീപിന്റെ വീട്ടിലെത്തിയിരുന്നെന്ന് ബാലചന്ദ്രകുമാർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അന്ന് ഒരു നടി അവിടെ വന്നു. തന്റെ സഹോദരന്റെ വിവാഹത്തിന് ക്ഷണിക്കാൻ വേണ്ടിയായിരുന്നു അവർ വന്നത്. കേസിന്റെ ആദ്യഘട്ടത്തിൽ നാല് വർഷം മുമ്പ് ഈ നടിയെക്കുറിച്ച് ഒരു ഓൺലൈൻ ചാനലിൽ ഒരാൾ സംശയം പ്രകടിപ്പിച്ചിരുന്നു.

അവരുമായിട്ട് ഈ വീഡിയോ കണക്ട് ചെയ്ത് അന്ന് ചില വാർത്തകൾ വന്നിരുന്നു. അതേനടിയാണ് വിഐപി എത്തിയതിനു ശേഷം അവിടെ എത്തിയത്. അവർ ദിലീപുമായിട്ടെല്ലാം സംസാരിച്ചു. അവർ പോയത് ഞാൻ കണ്ടിട്ടില്ല. അതിനു ശേഷമാണ് വിഐപി ടാബുമായി അകത്തേക്ക് വരുന്നത്. കാവ്യയുടെ ഏറ്റവുമടുത്ത സുഹൃത്താണ് നടിയെന്നും ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് പല്ലിശേരിയുടെ ലേഖനത്തിലേക്ക് അന്വേഷണം പോകുന്നത്.

ഗുണ്ടകള്‍ക്ക് പഞ്ഞമില്ലാത്ത നാട്ടില്‍ അവര്‍ക്ക് ക്വട്ടേഷന്‍ കൊടുത്ത് തന്റെ കഥ കഴിക്കുമെന്ന് പല്ലിശേരി വിശ്വസിക്കുന്നു.

നിരവധി ഭീഷണികള്‍ നേരിട്ടുവെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് തന്റെ പക്കലുള്ള തെളിവുകള്‍ ഏറ്റവും സുരക്ഷിതമായ സ്ഥലത്തേക്ക് താന്‍ മാറ്റിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ തെളിവുകള്‍ അന്വേഷണ സംഘം പരിശോധിക്കുമെന്നും സൂചനയുണ്ട്.

ഹെല്‍മറ്റ് ധരിച്ച്‌ ബൈക്കിലെത്തിയ ഒരുവന്‍ തന്റെ മുന്നില്‍ ബ്രേക്ക് ഇട്ടു. കുറച്ച്‌ സമയം തന്നെ സൂക്ഷിച്ച്‌ നോക്കിയ ശേഷം ബൈക്ക് ഓടിച്ചു പോയി. ഇത് തനിക്ക് പിന്നാലെ ശത്രുക്കള്‍ ഉണ്ടെന്നുള്ളതിന്റെ സൂചനയാണ്. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ തന്റെ കൈവശമുള്ള പല തെളിവുകളും ചാനലിലോ മാധ്യമങ്ങളിലോ താന്‍ സൂക്ഷിക്കാന്‍ ഏല്‍പിച്ചവര്‍ എത്തിക്കുമെന്നും പല്ലിശേരി പറഞ്ഞിരുന്നു.

പ്രിയ നടീനടന്മാരുടേയും സംവിധായകരുടേയും യഥാര്‍ത്ഥ മുഖം കാണാന്‍ കാത്തിരിക്കാം എന്ന് പറഞ്ഞാണ് പല്ലിശേരി ഓരോ കുറിപ്പും എഴുതിയിരുന്നത്. ഈ നടിയെ മാത്രമല്ല അവരുടെ വേണ്ടപ്പെട്ട സര്‍ക്കിള്‍ മുഴുവനും. വേണ്ട രീതിയില്‍ അന്ന് ചോദ്യം ചെയ്തിരുന്നെങ്കില്‍ സീഡി എവിടെ ഉണ്ടെന്നറിയുമായിരുന്നു. ഒരുപക്ഷേ അന്വേക്ഷണ ഉദ്യോഗസ്ഥര്‍ക്കു നടിയില്‍ നിന്നും ആവശ്യമുള്ളതൊക്കെ ലഭിച്ചിരിക്കാം.

വളരെ രഹസ്യമായി ഇക്കാര്യം സൂക്ഷിക്കുന്നതാകാനും മതി. പലരും ഇക്കാര്യം മുന്‍പ് എന്നോട് പറഞ്ഞിട്ടുള്ളതാണെങ്കിലും ഞാന്‍ എഴുതിയിരുന്നില്ല. എന്നാല്‍ വിശ്വസിക്കാന്‍ തക്ക തെളിവുകളാണ് ഇക്കാര്യത്തില്‍ പിന്നീട് ലഭിച്ചത്. അതുകൊണ്ട് പുതുതായി വന്ന സൂചനകള്‍ തള്ളികളയാന്‍ തോന്നിയില്ലായെന്നും പല്ലിശേരി പറഞ്ഞിരുന്നു.