കാവ്യയെ നേടാൻ അമ്പലത്തിൽ വഴിപാട്; നടിയുടെ വിവാഹദിനത്തിൽ ഭ്രാന്തനെപോലെയായി; ഇത് കാവ്യപ്രകാശൻ; 16 വർഷം കൊണ്ട് 60 ലക്ഷം രൂപയുടെ ലോട്ടറി എടുത്തു; കോടിശ്വരനായാൽ കാവ്യ മാധവനെ സ്വന്തമാക്കാം; മുടങ്ങാതെ വഴിപാടുകളും നേർച്ചയും കാഴ്ച്ചവെച്ചു; കാവ്യയുടെ ആദ്യ വിവാഹം തകർന്നതും ദിലീപുമായുള്ള വിവാഹശേഷം സംഭവിക്കുന്നതുമൊക്കെ പ്രകാശന്റെ തീരാശാപമോ…?
സ്വന്തം ലേഖകൻ
കണ്ണൂർ: ഒരു സമയത്ത് കാവ്യാ മാധവനോടുള്ള മലയാളികളുടെ ആരാധന പറഞ്ഞറിയിക്കാവുന്നതിനും അപ്പുറമായിരുന്നു. വിവാഹത്തോടെ അഭിനയ രംഗം വിട്ടെങ്കിലും കാവ്യയോടുള്ള ആരാധനയ്ക്ക് കുറവൊന്നും വന്നിരുന്നില്ല.
എന്നാൽ നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വീണ്ടും തിരിച്ചടിയുണ്ടായതോടെ ചർച്ചയാവുന്നത് കാവ്യയോടുള്ള ആരാധന കാരണം വൈറലായ കാവ്യ പ്രകാശനെ കുറിച്ചാണ്. കാവ്യയോടുള്ള അടങ്ങാത്ത അരാധനയും അവരെ സ്വന്തമാക്കാൻ പ്രകാശൻ കാത്തിരുന്ന കഥയും നാട്ടുകാർ തന്നെ വിശദീകരിക്കുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോടീശ്വരനായാൽ കാവ്യയെ സ്വന്തമാക്കാമെന്ന് കരുതി ഒരു ദിവസം നൂറു ടിക്കറ്റ് വരെ പ്രകാശൻ എടുക്കുമായിരുന്നു. മുപ്പത്തിനാല് വർഷമായി തുടരുന്ന ശീലമാണ് ഇത്. കല്ലും മണ്ണും ചുമന്നു കിട്ടുന്ന പൈസ കൊണ്ടാണ് പ്രകാശൻ ലോട്ടറി എടുക്കുന്നത്. എന്നാൽ എടുക്കുന്ന ലോട്ടറിയിൽ ഇത് വരെയും ഒരു സമ്മാനം പോലും അദ്ദേഹത്തെ തേടിയെത്തിയിട്ടില്ലെന്നും നാട്ടുകാർ പറയുന്നു.
ബമ്പർ ലോട്ടറികളാണ് പ്രകാശൻ കൂടുതലായി എടുക്കുന്നത്. 16 വർഷം കൊണ്ട് 60 ലക്ഷം രൂപയുടെ ലോട്ടറിയാണ് പ്രകാശൻ എടുത്തത്.
ആരൊക്കെ ഉപദേശിച്ചിട്ടും ഒരു പ്രയോജനവും ഉണ്ടായില്ല.
നാട്ടിൽ കാവ്യ പ്രകാശൻ എന്ന് പറഞ്ഞാൽ മാത്രമേ ഇദ്ദേഹത്തെ അറിയുകയുള്ളൂ. അത്രയും ഇഷ്ടമായിരുന്നു കാവ്യ മാധവനോട് പ്രകാശന്. കാവ്യാ മാധവനെ ഞാൻ വിവാഹം കഴിക്കും എന്നാണ് പറഞ്ഞു നടന്നിരുന്നത്. അതിനായി ഒരുപാട് ക്ഷേത്രങ്ങളിൽ പൂജയും വഴിപാടും പ്രകാശൻ നടത്തിയിരുന്നതായും നാട്ടുകാർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
കാവ്യയുടെയും പ്രകാശാന്റെയും ഫോട്ടോ ഒന്നിച്ചാക്കി വീടിൻ്റ സിറ്റൗട്ടിലെ ഭിത്തിയിൽ തന്നെ തൂക്കി ഇട്ടിട്ടുണ്ട്. നാട്ടുകാർ കളിയാക്കിയിട്ടും പ്രകാശന് ഒരു മാറ്റവും വന്നില്ല. കാവ്യയുടെ വിവാഹ ദിവസം പ്രകാശൻ മുടി മുറിച്ച് ആകെ നിരാശയിലായി. ഒരു തരം ഭ്രാന്തൻ അവസ്ഥയിൽ ആയിരുന്നുവെന്നും പ്രകാശൻ്റെ സുഹൃത്തുക്കൾ പറയുന്നു.
ഇപ്പോൾ നടിയെ ആക്രമിച്ച കേസിൽ ദിലീപിനും കാവ്യയ്ക്കും തുടർച്ചയായി തിരിച്ചടികൾ ഉണ്ടാകുന്നത് പ്രകാശൻ്റെ ശാപമാണെന്നാണ് നാട്ടുകാർ പറയുന്നത്.