video
play-sharp-fill
ദിലീപിന് ജാമ്യം ലഭിക്കാൻ സഹോദരൻ ജഡ്ജിയമ്മാവൻ കോവിലിൽ നടത്തിയ പ്രാർത്ഥനയും; തളിപ്പറമ്പിലെ ക്ഷേത്രത്തിൽ കാവ്യാ മാധവന്റെ പൊന്നുകുടം നേർച്ചയും ഏശിയില്ല; ഹൈക്കോടതിയിൽ നിന്നും കനത്ത തിരിച്ചടിയുമായി ജനപ്രിയ നായകൻ

ദിലീപിന് ജാമ്യം ലഭിക്കാൻ സഹോദരൻ ജഡ്ജിയമ്മാവൻ കോവിലിൽ നടത്തിയ പ്രാർത്ഥനയും; തളിപ്പറമ്പിലെ ക്ഷേത്രത്തിൽ കാവ്യാ മാധവന്റെ പൊന്നുകുടം നേർച്ചയും ഏശിയില്ല; ഹൈക്കോടതിയിൽ നിന്നും കനത്ത തിരിച്ചടിയുമായി ജനപ്രിയ നായകൻ

സ്വന്തം ലേഖകൻ

കോട്ടയം: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഹർജി തള്ളി ഹൈക്കോടതി വിധി. പ്രാർത്ഥനകലും വഴിപാടുകളും വിഫലം

കേസിൽ അനുകൂല തീരുമാനം ഉണ്ടാകാൻ ദിലീപിൻ്റെ സഹോദരൻ അനൂപ് കോട്ടയം പൊൻകുന്നത്തിനു സമീപം ചെറുവള്ളിയിലുള്ള ജഡ്ജിയമ്മാവൻ കോവിലിലെത്തി വഴിപാടുകൾ നടത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദൈവങ്ങളെ പ്രീതിപ്പെടുത്താൻ നടനും കുടുംബവും മുൻപു ജഡ്ജിയമ്മാവൻ കോവിലിൽ എത്തിയിരുന്നു.

കാവ്യാ മാധവനു വേണ്ടി മാതാപിതാക്കളും സഹോദരനും തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലും വഴിപാടു നടത്തിയിരുന്നു. കാവ്യാ മാധവന്റെ പിതാവ് മാധവൻ, അമ്മ തളിപ്പറമ്പു സ്വദേശികൂടിയായ ശ്യാമള, സഹോദരൻ, സഹോദരഭാര്യ എന്നിവർ ക്ഷേത്രത്തിലെത്തി കാവ്യയുടെയും ദിലീപിൻ്റെയും പേരിൽ പ്രധാന വഴിപാടായ പൊന്നുംകുടം വച്ചു തൊഴുതാണ് ഇവർ മടങ്ങിയത്.

എന്നാൽ കേസിൽ തിരിച്ചടി നേരിട്ടതോടെ പ്രാർത്ഥനകളും വഴിപാടുകളും വിഫലമായിരിക്കുകയാണ്. ഹൈക്കോടതി വിധി താരത്തെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്