ഗൂഢാലോചന കേസ്; അറസ്റ്റ് ഒഴിവാക്കുന്നതിനായി ദിലീപ് കോടതിയില്‍ കീഴടങ്ങി ജാമ്യമെടുത്തു
സ്വന്തം ലേഖകൻ
തിരുവനന്തപുരം : നടിക്കെതിരായ ആക്രമണം അന്വേഷിച്ച ഉദ്യോഗസ്ഥനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ് എന്നിവര്‍ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു.
വധ ഗൂഢാലോചന കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയെങ്കിലും, ഈ കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തുന്നത് ഒഴിവാക്കാനാണ് പ്രതികള്‍ ജാമ്യമെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായാണ് മൂവരും ജാമ്യമെടുത്തത്.
അതേസമയം വധ ഗൂഢാലോചന കേസിന്റെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഉടന്‍ തന്നെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. പ്രതിഭാഗം അഭിഭാഷകനായ ബി.രാമന്‍ പിള്ള തന്നെ, എഫ്.ഐ.ആര്‍ റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിരുന്നു.
സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ വധഗൂഢാലോചന കേസില്‍ നിര്‍ണായക തെളിവായ സംഭാഷണങ്ങളിലെ ശബ്ദപരിശോധന കഴിഞ്ഞ ദിവസം നടത്തിയിരുന്നു.
പ്രതികളായ നടന്‍ ദിലീപ്, സഹോദരന്‍ അനൂപ്, സൂരജ് എന്നിവരുടെ ശബ്ദ സാമ്പിളുകളായിരുന്നു കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ശേഖരിച്ചത്. പ്രതികളുടെ മൊബൈല്‍ ഫോണുകളുടെ ഫോറന്‍സിക് പരിശോധന ക്രൈംബ്രാഞ്ച് ആവശ്യപ്രകാരം തിരുവനന്തപുരം ഫോറന്‍സിക് ലാബിലാണ് നടക്കുന്നത്.