ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിൽ അമ്മ റിഹേഴ്‌സൽ ക്യാമ്പിനിടെ പൊരിഞ്ഞയടി! സാക്ഷികൾ കൂറുമാറിയത് പണം വാങ്ങി? കൂറുമാറിയ സാക്ഷികളുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാനൊരുങ്ങി പൊലീസ്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ കൂറുമാറിയ സിനിമാക്കാരെ എല്ലാം പൊലീസ് വീണ്ടും ചോദ്യം ചെയ്യും. ഭാമ, റിമി ടോമി, ബിന്ദു പണിക്കർ അടക്കമുള്ളവരെയാണ് ചോദ്യം ചെയ്യുക. ഇതിൽ ഭാമയുടേയും റിമിയുടേയും മൊഴി കേസിൽ നിർണ്ണായകമാകുമെന്നാണ് വിലയിരുത്തൽ. നടൻ സിദ്ദിഖിനേയും മൊഴി എടുക്കും. നടി മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനും ഒഴികെ സിനിമയിൽ നിന്നെത്തിയ എല്ലാവരും ദിലീപിനെ തുണയ്ക്കുന്ന തരത്തിലാണ് വിചാരണക്കാലത്ത് മൊഴി നൽകിയത്. അമ്മയുടെ ജനറൽ സെക്രട്ടറിയായ ഇടവേള ബാബുവിനേയും പൊലീസ് വിളിപ്പിച്ചേക്കും.

ആക്രമിക്കപ്പെട്ട നടിയോട് ദിലീപിനുണ്ടായിരുന്ന വൈരാഗ്യത്തെക്കുറിച്ചാണ് ചലച്ചിത്ര പ്രവർത്തകരിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിരുന്നത്. എന്നാൽ കോടതിയിൽ ഇവർ മൊഴി മാറ്റുകയായിരുന്നു. നടിയുടെ സിനിമാ അവസരങ്ങൾ ദിലീപ് ഇല്ലാതാക്കിയത്, അമ്മ റിഹേഴ്‌സൽ ക്യാമ്പിനിടെ നടിയും ദിലീപും തമ്മിലുണ്ടായ തർക്കം എന്നിവ സംബന്ധിച്ചായിരുന്നു സിദ്ദിഖ്, ഭാമ, ഇടവേള ബാബു, ബിന്ദു പണിക്കർ ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുത്തത്.എന്നാൽ ഇവർ കോടതിയിൽ നടിക്കെതിരെ കളംമാറ്റി ചവിട്ടുകയായുന്നു…. എന്നാൽ സാക്ഷികൾ കൂട്ടത്തോടെ മൊഴി മാറ്റിയതിൽ നിരവധി പേർ രംഗത്തെത്തിയിരുന്നു. നടി ഭാമയ്ക്കെതിരെ കടുത്ത സൈബർ ആക്രമണംവരെ ഉണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആക്രമിക്കപ്പെട്ട നടിയോട് ദിലീപിനുണ്ടായിരുന്ന വൈരാഗ്യത്തെക്കുറിച്ചാണ് ചലച്ചിത്ര പ്രവർത്തകരിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിരുന്നത്. എന്നാൽ കോടതിയിൽ ഇവർ മൊഴി മാറ്റുകയായിരുന്നു. നടിയുടെ സിനിമാ അവസരങ്ങൾ ദിലീപ് ഇല്ലാതാക്കിയത്, അമ്മ റിഹേഴ്‌സൽ ക്യാമ്പിനിടെ നടിയും ദിലീപും തമ്മിലുണ്ടായ തർക്കം എന്നിവ സംബന്ധിച്ചായിരുന്നു സിദ്ദിഖ്, ഭാമ, ഇടവേള ബാബു, ബിന്ദു പണിക്കർ ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുത്തത്

കേസിലെ സാക്ഷികൾ കൂറുമാറിയതിൽ സംശയ സാക്ഷികൾ കൂട്ടത്തോടെ കൂറുമാറിയതിൽ വിമർശനം ഉന്നയിച്ച്‌ പലരും രംഗത്തെത്തിയിരുന്നു… കൂറുമാറിയ ഭാമയ്ക്കും നടൻ സിദ്ധിക്കിനുമെതിരെ കടുത്ത സൈബർ ആക്രമണമാണ് ഉണ്ടായത്…റിമ കല്ലിങ്കൽ,രേവതി,രമ്യ നമ്പിശൻ തുടങ്ങിയ താരങ്ങൾ പരസ്യമായി വിമർശനമുന്നയിച്ച്‌ രംഗത്തെത്തി…

എന്നാൽ..ഇപ്പോൾ കേസിൽ സാക്ഷികൾ കൂറുമാറിയതിൽ സംശയം പ്രകടിപ്പിച്ചിരിക്കുകയാണ് പൊലീസ്. പണം വാങ്ങിയാണ് സാക്ഷികൾ കൂറുമാറിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. കൂറുമാറിയ സാക്ഷികളുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാനും ഒരുങ്ങുകയാണ്. സാക്ഷിയുടെ സഹപ്രവർത്തകന്റെ വെളിപ്പെടുത്തലിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.