video
play-sharp-fill

നടിയെ ആക്രമിച്ച കേസിൽ നടി ഭാമയുടെ സാക്ഷി വിസ്താരം വിചാരണ കോടതി മാറ്റിവെച്ചു: പ്രോസിക്യൂഷൻ അസൗകര്യം അറിയിച്ചതിനെ തുടർന്ന് ഭാമ തിരികെ പോയി

നടിയെ ആക്രമിച്ച കേസിൽ നടി ഭാമയുടെ സാക്ഷി വിസ്താരം വിചാരണ കോടതി മാറ്റിവെച്ചു: പ്രോസിക്യൂഷൻ അസൗകര്യം അറിയിച്ചതിനെ തുടർന്ന് ഭാമ തിരികെ പോയി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ നടി ഭാമയുടെ സാക്ഷി വിസ്താരം വിചാരണ കോടതി മാറ്റിവെച്ചു. മാർച്ച് പതിമൂന്നിനാണ് ഇനി് ഭാമയെ വിസ്തരിക്കുക. ഇന്ന് രാവിലെ തന്നെ ഭാമ കൊച്ചിയിലെ വിചാരണ കോടതിയിൽ എത്തിയിരുന്നു. എന്നാൽ പ്രോസിക്യൂഷൻ അസൗകര്യം അറിയിച്ചതിനെ തുടർന്ന് വിസ്താരം മാറ്റി വെയ്ക്കുകയായിരുന്നു. തുടർന്ന് ഭാമ തിരികെ പോകുകയായിരുന്നു.

 

 

ആക്രമത്തിന് ഇരയായ നടിയോട് കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിന് ഉണ്ടായിരുന്ന മുൻ വൈരാഗ്യത്തെക്കുറിച്ചാണ് പ്രോസിക്യൂഷൻ താരങ്ങളിൽ നിന്ന് വിവരം തേടുന്നത്. അതേസമയം കേസിൽ കഴിഞ്ഞ ദിവസം താരസംഘടനയായ എഎംഎംഎയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു ദിലീപിന് അനുകൂലമായാണ് മൊഴി നൽകിയത്. ഇതേ തുടർന്ന് ഇടവേള ബാബുവിനെ ഇന്നലെ കോടതി കൂറുമാറിയതായി പ്രഖ്യാപിച്ചിരുന്നു. സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന പോസിക്യൂഷൻ ആവശ്യം വിചാരണ കോടതി അംഗീകരിക്കുകയായിരുന്നു. കേസിൽ ആദ്യമായിട്ടാണ് ഒരു സാക്ഷി കൂറുമാറുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

പൊലീസിന് നൽകിയ മൊഴിയിൽ നിന്ന് വ്യത്യസ്തമായാണ് ഇടവേള ബാബു കോടതിയിൽ മൊഴി നൽകിയത്. എട്ടാം പ്രതിയായ നടൻ ദിലീപ് സിനിമയിൽ അവസരങ്ങൾ നഷ്ടപ്പെടുത്തി എന്നാരോപിച്ച് ആക്രമിക്കപ്പെട്ട നടി സംഘടനയിൽ നേരത്തെ പരാതി നൽകിയിരുന്നു. എന്നാൽ രേഖാമൂലം പരാതി നൽകിയില്ലെന്നും സംഘടന പറഞ്ഞിരുന്നു. ഈ വാദത്തിന് എതിരായിട്ടാണ് ഇടവേള ബാബു മൊഴി നൽകിയത്. ദിലീപ് അവസരങ്ങൾ നഷ്ടപ്പെടുത്തുന്നുവെന്ന് ആക്രമിക്കപ്പെട്ട നടി പരാതിപ്പെട്ടതായി ഓർമ്മയില്ലെന്നാണ് ഇടവേള ബാബു കോടതിയിൽ പ്രതികരിച്ചു.