video
play-sharp-fill

നടിയെ ആക്രമിച്ച കേസിൽ  കാവ്യാ മാധവന്റെ അമ്മ ശ്യാമളയെ കോടതി വിസ്തരിക്കും: നടൻ മുകേഷ് എം.എൽ.എ. അവധിയപേക്ഷ നൽകി

നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവന്റെ അമ്മ ശ്യാമളയെ കോടതി വിസ്തരിക്കും: നടൻ മുകേഷ് എം.എൽ.എ. അവധിയപേക്ഷ നൽകി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടി കാവ്യാ മാധവന്റെ അമ്മ ശ്യാമളയെയും ‘അമ്മ’യുടെ ജനറൽസെക്രട്ടറി ഇടവേള ബാബുവിനെയും വ്യാഴാഴ്ച വിസ്തരിക്കും. കേസുമായി ബന്ധപ്പെട്ട് 38 പേരുടെ സാക്ഷി വിസ്താരമാണ് ഇതുവരെ പൂർത്തിയായി. ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ നേരിട്ട് അറിയാവുന്ന വ്യക്തിയാണ് ഇടവേള ബാബു. അതുകൊണ്ടു തന്നെ ഇന്നത്തെ സാക്ഷി വിസ്താരം നിർണായകമായിരിക്കും. കാവ്യയുടെ അമ്മയിൽ നിന്നും നിർണായക വിവരങ്ങൾ ലഭിച്ചേക്കുമെന്നാണ് സൂചന.

 

 

ഗായിക റിമി ടോമിയെയും പ്രൊഡക്ഷൻ കൺട്രോളർ ഡിക്‌സൻ പൊടുത്താസിനെയും കോടതി വിസ്തരിച്ചു. ബുധനാഴ്ച ഹാജരാകേണ്ടിയിരുന്ന നടൻ മുകേഷ് എം.എൽ.എ. അവധിയപേക്ഷ നൽകി.അവധിയപേക്ഷ നൽകാതെ വിസ്താരത്തിൽ നിന്നു വിട്ടുനിന്ന നടൻ കുഞ്ചാക്കോ ബോബനോട് തിങ്കളാഴ്ച നേരിട്ടു ഹാജരായി മൊഴിനൽകാൻ കോടതി നിർദേശിച്ചു. ഇതിനുള്ള വാറന്റ് കോടതി നേരത്തേ പുറപ്പെടുവിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിന് സെൻട്രൽ ഫോറൻസിക് ലാബ് കൃത്യമായ മറുപടികൾ നൽകണമെന്ന് നേരത്തെ കോടതി നിർദേശം നൽകിയിരുന്നു. സുപ്രീം കോടതി നിർദേശപ്രകാരം നേരത്തെ ഉന്നയിച്ച ചോദ്യങ്ങൾക്ക് ഫോറൻസിക് ലാബ് നൽകിയ മറുപടി തൃപ്തികരമല്ലെന്ന് കാണിച്ച് ദിലീപ് നൽകിയ ഹർജി പ്രത്യേക കോടതി അംഗീകരിച്ചിരുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങളെ കുറിച്ചുള്ള ദിലീപിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.