video
play-sharp-fill

നടിയെ ആക്രമിച്ച കേസ്: പൾസർ സുനി പകർത്തിയ ദൃശ്യങ്ങൾ വേണമെന്ന് ദിലീപ്; തരാനാകില്ലെന്ന് സർക്കാരും ഹൈക്കോടതിയും; ഹർജി തള്ളി

നടിയെ ആക്രമിച്ച കേസ്: പൾസർ സുനി പകർത്തിയ ദൃശ്യങ്ങൾ വേണമെന്ന് ദിലീപ്; തരാനാകില്ലെന്ന് സർക്കാരും ഹൈക്കോടതിയും; ഹർജി തള്ളി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. പ്രധാന പ്രതി പൾസർ സുനി പകർത്തിയ ആക്രമണ ദൃശ്യങ്ങൾ കൈമാറണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. ആക്രമിക്കപ്പെട്ട പെൺകുട്ടിയുടെ സ്വകാര്യതയെയും സുരക്ഷിതത്വത്തെയും ബാധിക്കും എന്നതിനാൽ ദൃശ്യങ്ങൾ നൽകാനാവില്ല എന്ന് സർക്കാർ നിലപാട് വ്യക്തമാക്കിയിരുന്നു. ഇത് അംഗീകരിച്ചാണ് ഹൈക്കോടതി ദിലീപിന്റെ ഹർജി തള്ളിയത്. ദൃശ്യങ്ങൾ ദിലീപിന് നൽകിയാൽ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നാണ് കോടതി വിലയിരുത്തിയത്. സമാന ആവശ്യം ദിലീപ് നേരത്തെ സെഷൻസ് കോടതിയിലും ഉന്നയിച്ചിരുന്നു. സെഷൻസ് കോടതി ആവശ്യം തള്ളിയതോടെയാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. വിചാരണ നടപടികൾ തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു ദിലീപ് ഹൈക്കോടതിയിൽ ഹർജിയുമായെത്തിയത്. വിചാരണ തടസപ്പെടുത്താനാണ് ദിലീപ് നിരന്തരം പല ഹർജികളുമായി കോടതികളെ സമീപിക്കുന്നതെന്ന് പ്രോസിക്യൂഷൻ നേരത്തെ ആരോപിച്ചിരുന്നു.