video
play-sharp-fill

ദിലീപ് നിരപരാധിയാണെങ്കിൽ  ആ പെൺകുട്ടിയോട് സംസാരിച്ചു തീർക്കാൻ പാടില്ലേ? എന്നാൽ അത് ചെയ്യാത്തത് എന്തുകൊണ്ടാണ്? ദിലീപ് ഇപ്പോൾ ചെയ്യുന്നത് പെൺകുട്ടിക്ക് നീതി ലഭിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ്‌; നടിയെ ആക്രമിച്ച കേസിൽ ഗുരുതര ആരോപണവും, ചോദ്യങ്ങളുമുയർത്തി സംവിധായകൻ പ്രകാശ് ബാരെ!!

ദിലീപ് നിരപരാധിയാണെങ്കിൽ ആ പെൺകുട്ടിയോട് സംസാരിച്ചു തീർക്കാൻ പാടില്ലേ? എന്നാൽ അത് ചെയ്യാത്തത് എന്തുകൊണ്ടാണ്? ദിലീപ് ഇപ്പോൾ ചെയ്യുന്നത് പെൺകുട്ടിക്ക് നീതി ലഭിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ്‌; നടിയെ ആക്രമിച്ച കേസിൽ ഗുരുതര ആരോപണവും, ചോദ്യങ്ങളുമുയർത്തി സംവിധായകൻ പ്രകാശ് ബാരെ!!

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: യഥാർത്ഥത്തിൽ ദിലീപ് ഈ വിഷയത്തിൽ നിരപരാധി ആണെങ്കിൽ ദിലീപിന് ആ പെണ്കുട്ടിയോട് സംസാരിച്ചു തീർക്കാൻ പാടില്ലേ? എന്നാൽ ദിലീപ് അത് ചെയ്യാത്തത് എന്തുകൊണ്ട് ആണ്. ദിലീപ് ഇപ്പോൾ ചെയ്യുന്നത് ആ പെൺകുട്ടിക്ക് നീതി ലഭിക്കാൻ പാടില്ലാത്ത കാര്യങ്ങളാണെന്ന ആരോപണവുമായി സംവിധായകൻ പ്രകാശ് രംഗത്ത്

പുകയുന്നുണ്ട് എങ്കിൽ കൂടിയും അടിയിലുള്ള കനൽ ഇടയ്ക്കിടെ ആളിക്കത്തുകയും ചെയ്യും. അത്തരത്തിൽ ഒരു കേസ് ആണ് നടൻ ദിലീപും കൊച്ചിയിൽ പ്രമുഖ നടിയും തമ്മിൽ കഴിഞ്ഞ അഞ്ച് വർഷം ആയി നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതുപോലെ തന്നെ കോടതിയിൽ വിചാരണ നടക്കുന്നതിന് ഇടയിൽ നിരവധി ആളുകൾ ആണ് കൂറുമാറിയത്. ഇത് കൂടാതെ വിഷയത്തിൽ ചാനൽ ചർച്ചകളിൽ ദിലീപ് തന്നെ കുറച്ചു മാസങ്ങൾ ആയി താരമായി നിൽക്കുന്നതും.

ഇവിടത്തെ ജുഡിഷ്യറിയോടും സിസ്റ്റത്തിനോടും എല്ലാം ദിലീപ് ഇപ്പോൾ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ദിലീപ് സ്വന്തം സഹ പ്രവർത്തകരെ
കൂച്ചുവിലങ്ങിട്ടിരിക്കുകയാണ്. അമ്മ സംഘടനക്ക് അനങ്ങാൻ കഴിയുന്നില്ല. പൊലീസിൽ വിശ്വാസം ഇല്ലയെന്ന് ദിലീപ് പറയുന്നു. സാക്ഷികളെ പണം കൊടുത്ത് തന്റെ വരുതിയിൽ ആക്കുന്നുവെന്നും പ്രകാശ് ബാരെ പറഞ്ഞു.

സാക്ഷികളെ എങ്ങനെയാണ് ദിലീപ് സ്വാധീനിക്കുന്നത് എന്നെനിക്ക് വ്യക്തിപരമായി അറിയാം. എന്നാൽ ദിലീപിന്റെ ഫോൺ പരിശോധിച്ചാൽ പലതരത്തിലുള്ള തെളിവുകളും ലഭിക്കും എന്നാണ് സംവിധായകൻ പറയുന്നത്. ഇന്നാണ് ദിലീപ് ഏഴ് ഫോണുകളിൽ ആറെണ്ണം കോടതിയിൽ ഹാജരാക്കിയത്.
ഈ കേസ് നീണ്ടുപോകും തോറും ഇരയ്ക്ക് നീതി കിട്ടാനുള്ള സാധ്യതയും മങ്ങി കൊണ്ടിരിക്കുകയാണെന്നും സംവിധായകൻ പറഞ്ഞു.