വധഗൂഢാലോചന കേസിൽ സൈബർ വിദഗ്ധൻ സായ് ശങ്കറിന്റെ ഭാര്യയെ ചോദ്യംചെയ്യുന്നു

Spread the love


സ്വന്തം ലേഖിക

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ച സംഭവത്തിൽ സൈബർ വിദഗ്ധൻ സായ് ശങ്കറിന്റെ ഭാര്യയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു.കോഴിക്കോട്ടെ വീട്ടിൽവെച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.

ദിലീപിന്റെ ഫോൺ രേഖകൾ നശിപ്പിക്കാൻ ഉപയോഗിച്ച കമ്പ്യൂട്ടർ സായ് ശങ്കറുടെ ഭാര്യയുടേതാണ്. സായി ശങ്കറിനെ കുറിച്ച് നിലവിൽ വിവരമില്ലെന്നാണ് ക്രൈം ബ്രാഞ്ച് അറിയിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിൽ ചോദ്യം ചെയ്യാന്‍ കഴിഞ്ഞ ദിവസം സായ് ശങ്കറിനെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചെങ്കിലും ഇയാൾ ഹാജരായിരുന്നില്ല. കൊവിഡ് രോഗ ലക്ഷണം ഉണ്ടെന്നും പത്ത് ദിവസം സാവകാശം വേണമെന്നുമാണ് ഇയാൾ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ കൊവിഡ് പരിശോധനാഫലം ഹാജരാക്കിയില്ല.