video
play-sharp-fill
നടിയെ ആക്രമിച്ച കേസ്: മൂന്ന് ചോദ്യങ്ങൾക്ക് കൂടി മറുപടി വേണമെന്നാവശ്യപ്പെട്ട് ദിലീപ് പ്രത്യേക കോടതിയെ സമീപിച്ചു

നടിയെ ആക്രമിച്ച കേസ്: മൂന്ന് ചോദ്യങ്ങൾക്ക് കൂടി മറുപടി വേണമെന്നാവശ്യപ്പെട്ട് ദിലീപ് പ്രത്യേക കോടതിയെ സമീപിച്ചു

സ്വന്തം ലേഖകൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങളുടെ ആധികാരികതയിൽ സംശയം ഉന്നയിച്ച് ദിലീപ്. മൂന്ന് ചോദ്യങ്ങൾക്ക് കൂടി മറുപടി വേണമെന്നാവശ്യപ്പെട്ട് ദിലീപ് പ്രത്യേക കോടതിയെ സമീപിച്ചു. ചോദ്യങ്ങൾ സെൻട്രൽ ഫൊറൻസിക് ലാബിന് കൈമാറാൻ കോടതി ഉത്തരവിട്ടു.എന്നാൽ പ്രോസിക്യൂഷന്റെ വാദം കേൾക്കാതെ പ്രതിയുടെ ഭാഗം മാത്രം കേട്ട് ഉത്തരവ് പുറപ്പെടുവിച്ചത് ശരിയായ രീതിയല്ലെന്ന് പ്രോസിക്യൂഷനും വ്യക്തമാക്കി.

 

അതേസമയം സാക്ഷി വിസ്താരത്തിനായി ഇന്നലെ ഹാജരാകാൻ നടൻ കുഞ്ചാക്കോ ബോബന് സമൻസ് അയച്ചെങ്കിലും കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് കുഞ്ചാക്കോ ബോബനെതിരേ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
മറ്റു സാക്ഷികളായ ഗീതു മോഹൻദാസും സംയുക്ത വർമയും കഴിഞ്ഞ ദിവസം കോടതിയിൽ സാക്ഷിവിസ്താരത്തിനായി കോടതിയിൽ എത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group