play-sharp-fill
ദിലീപ് സമർപ്പിച്ച വിടുതൽ ഹർജിയിൽ വാദം പൂർത്തിയായി:  മതിയായ തെളിവുകൾ ഉണ്ടെന്നും കുറ്റവിമുക്തനാക്കരുതെന്നും പ്രോസിക്യൂഷൻ

ദിലീപ് സമർപ്പിച്ച വിടുതൽ ഹർജിയിൽ വാദം പൂർത്തിയായി: മതിയായ തെളിവുകൾ ഉണ്ടെന്നും കുറ്റവിമുക്തനാക്കരുതെന്നും പ്രോസിക്യൂഷൻ

 

സ്വന്തം ലേഖകൻ

കൊച്ചി: ദിലീപ് സമർപ്പിച്ച വിടുതൽ ഹർജിയിൽ വാദം പൂർത്തിയായി. നടിയെ ആക്രമിച്ച കേസിൽ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച വിടുതൽ ഹർജിയെ എതിർത്ത പ്രോസിക്യൂഷനും രംഗത്തെത്തി. ദിലീപിനെ കുറ്റവിമുക്തനാക്കരുതെന്ന് രേഖാമൂലം കോടതിയിൽ ആവശ്യപ്പെട്ടു. ദിലീപിനെതിരേ വിചാരണ നടത്താൻ മതിയായ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.


കൊച്ചിയിലെ വിചാരണക്കോടതി വിടുതൽ ഹർജിയിൽ ജനുവരി നാലിനാണ് വിധി പറയുന്നത്. ഹർജി കോടതി തള്ളിയാൽ ദിലീപിന് വിചാരണ നടപടി നേരിടേണ്ടി വരും. കേസിലെ വിചാരണ നടപടികളുടെ ഭാഗമായാണ് പ്രതിയായ ദിലീപ് വിടുതൽ ഹർജി നൽകിയിരിക്കുന്നത്. വിചാരണയുടെ പ്രാരംഭ നടപടികളാണ് ഇപ്പോൾ കോടതിയിൽ നടക്കുന്നത്. ദിലീപിന്റ ഹർജിയിലെ വിവരങ്ങൾ പുറത്ത് വിടരുതെന്ന് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസുമായി ബന്ധപ്പെട്ട നിർണ്ണായക ഡിജിറ്റൽ തെളിവുകൾ ദിലീപ് നേരത്തെ കോടതിയിലെത്തി അഭിഭാഷകനൊപ്പം പരിശോധിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് വിടുതൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. കേസിൽ രഹസ്യ വിചാരണയാണ് നടക്കുന്നത്. നടിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ അടച്ചിട്ട കോടതി മുറിയിലാണ് കേസ് പരിഗണിക്കുന്നത്