video
play-sharp-fill

നടൻ ദിലീപിന് പാസ്‌പോർട്ട് വിട്ടു കൊടുക്കാൻ പ്രത്യേക കോടതി നിർദേശം

നടൻ ദിലീപിന് പാസ്‌പോർട്ട് വിട്ടു കൊടുക്കാൻ പ്രത്യേക കോടതി നിർദേശം

Spread the love

 

സ്വന്തം ലേഖകൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിന് വിദേശത്തു പോകുന്നതിന് അനുമതി. സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായിട്ടാണ് ദിലീപ് വിദേശത്തേയ്ക്ക് പോകുന്നത്. ഇതോടെ പാസ്‌പോർട്ട് വിട്ടു കൊടുക്കാൻ കൊച്ചിയിലെ പ്രത്യേക കോടതി നിർദേശം നൽകി

ചൊവ്വാഴ്ച മുതൽ ഡിസംബർ രണ്ട് വരെയാണ് കോടതി അനുമതി നൽകിയിരിക്കുന്നത്. നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ പാസ്‌പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു.
2017 ഫെബ്രുവരി 17നാണ് കൊച്ചിയിൽ നടി ആക്രമിക്കപ്പെടുന്നത്. കേസിൽ ജൂൺ 18ന് സുനിൽകുമാറിനെ ഒന്നാം പ്രതിയാക്കി അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. മൊത്തം 7 പ്രതികളും 165 സാക്ഷികളുമുണ്ട്. ജൂലൈ 10നാണ് കേസിൽ ദിലീപ് അറസ്റ്റിലാവുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :