സംസ്ഥാന കൃഷി വകുപ്പിന്റെ ഡിജിറ്റൽ ക്രോപ് സർവ്വേ വരുന്നു; ഇനി കൃഷിവിവരങ്ങൾ ഒറ്റ ക്ലിക്കിൽ അറിയാം

Spread the love

 സംസ്ഥാന കൃഷി വകുപ്പിന്റെ ഡിജിറ്റൽ ക്രോപ് സർവ്വേ വരുന്നു, ഇനി എല്ലാ വിവരങ്ങളും ഒറ്റക്ലിക്കിൽ അറിയാം.  ആധുനിക സാങ്കേതിക സഹായത്തോടെ കർഷകരുടെ ഡിജിറ്റൽ വിവരങ്ങളും ഓരോ സീസണിലും കൃഷിയിടത്തെയും വിളകളെയും പറ്റിയുള്ള വിവരങ്ങളും ശേഖരിക്കുന്ന ഡിജിറ്റൽ ക്രോപ് സർവ്വേയാണ് സംസ്ഥാന കൃഷി വകുപ്പ് കേരളമൊട്ടാകെ നടപ്പാക്കാൻ ഒരുങ്ങുന്നത്.

ഓരോ ഭൂഉടമയുടെയും കൃഷി വിവരങ്ങൾ രേഖപ്പെടുത്തി കൃഷിയിടത്തിന്റെ ജിയോ-ടാഗ് ചിത്രങ്ങൾ പകർത്തി ഏറ്റവും കാര്യക്ഷമമായ വിവര ശേഖരണം സാധ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

കാർഷിക ലോണുകൾ, മറ്റു പദ്ധതികൾ തുടങ്ങി വിവിധ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും, ഫീൽഡ് പരിശോധന കൂടാതെ തന്നെ കിസാൻ ക്രെഡിറ്റ് കാർഡ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കാനും, കാർഷിക ഉൽപ്പന്നങ്ങളുടെ സംഭരണം, മൂല്യവർദ്ധനവ്, വിപണനം, കയറ്റുമതി എന്നിവ ഫലപ്രദമായി നടപ്പിലാക്കാനും ഈ ഡാറ്റാബേസ് ഭാവിയിൽ ഉപയോഗപ്പെടുത്തുന്നത് വഴി കർഷകർക്ക് നിരവധി ആനുകൂല്യങ്ങൾ എളുപ്പത്തിൽ ലഭ്യമാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group