ഡിജിറ്റൽ അറസ്റ്റിന്റെ മറവിൽ കോടികൾ തട്ടിയെടുത്ത 2 മലയാളികൾ അറസ്റ്റിൽ: കാറും ഒരു ലക്ഷവും പിടിച്ചെടുത്തു: മുഖ്യ പ്രതികൾക്കായി തെരച്ചിൽ: അന്വേഷണം എറണാകുളം സൈബർ പോലീസ് .

Spread the love

കോഴിക്കോട് : ഡിജിറ്റല്‍ അറസ്റ്റിന്റെ പേരില്‍ കോടിക്കണക്കിന് രൂപ തട്ടിയെടുത്ത സംഭവത്തില്‍ രണ്ട് മലയാളികള്‍ പിടിയില്‍.

മുഹമ്മദ് മുഹസില്‍. മിഷാബ് എന്നിവരാണ് പിടിയിലായത്. വാഴക്കാല സ്വദേശിയില്‍ നിന്ന് സംഘം തട്ടിയെടുത്തത് 4 കോടിയിലധികം രൂപയാണ്.

വാഴക്കാല സ്വദേശി ബെറ്റി ജോസഫാണ് പരാതിക്കാരി. ഡല്‍ഹി ഐസിഐസി ബാങ്കില്‍ പരാതിക്കാരിയുടെ പേരില്‍ അക്കൗണ്ട് ഉണ്ടെന്നും ഈ അക്കൗണ്ട് സന്ദീപ് എന്നയാള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലഹരിക്കടത്തിന് ഉപയോഗിച്ചെന്നും പറഞ്ഞായിരുന്നു ഭീഷണിയും തട്ടിപ്പും. കേസില്‍ നിന്നും ഒഴിവാക്കി തരാമെന്ന് വാഗ്ദാനം ചെയ്താണ് പണം ആവശ്യപ്പെട്ടത്. മൂന്ന് അക്കൗണ്ടുകളില്‍

നിന്നായി നാല് കോടി 11 ലക്ഷം രൂപയാണ് പരാതിക്കാരിക്ക് നഷ്ടമായത്. പിടിയിലായ മുഹമ്മദ് മുഹസിലും, മിഷാബും തട്ടിപ്പിന്റെ ഇടനിലക്കാരാണ്. ഇവരുടെ അക്കൗണ്ടിലേക്കാണ് തട്ടിപ്പ്

തുക എത്തിയത്. ഇവരില്‍ നിന്നും ഇനോവ ക്രിസ്റ്റയും ഒരു ലക്ഷം രൂപയും പിടിച്ചെടുത്തു.കേസിലെ മുഖ്യപ്രതി ഉടന്‍ പിടിയിലാകുമെന്ന് എറണാകുളം സൈബര്‍ പോലീസ് വ്യക്തമാക്കി.