
കോഴിക്കോട്: കോഴിക്കോട് ജോലി വാഗ്ദാനം ചെയ്ത് ഡിജിറ്റല്‍ പണം തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ ബിഗ് ബോസ് താരം മുഹമ്മദ് ബ്ലസ്ലിയെ റിമാൻഡ് ചെയ്തു.
കോഴിക്കോട് സിജെഎം കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്. തട്ടിപ്പിലൂടെ ലഭിച്ച പണം ക്രിപ്റ്റോ കറൻസിയാക്കിയെന്നാണ് കേസ്.
കാക്കൂർ പൊലിസ് രജിസ്റ്റർ ചെയ്ത കേസില്‍ കോഴിക്കോട് ജില്ല ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്. ഈ മാസം ഒമ്ബതിനാണ് ബ്ലസ്ലി പോലിസ് പിടിയിലായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
റിമാൻഡിലായിരുന്ന പ്രതിയെ കഴിഞ്ഞ ദിവസം പൊലിസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ചോദ്യം ചെയ്തതിന് ശേഷമാണ് വീണ്ടും റിമാൻഡ് ചെയ്തത്.
കോഴിക്കോട് കാക്കൂർ, താമരശ്ശേരി, കോയഞ്ചേരി, കൊടുവള്ളി മേഖലകള്‍ കേന്ദ്രീകരിച്ചു നടത്തിയ സാമ്ബത്തിക തട്ടിപ്പിലാണ് ബ്ലസ്ലിയെ പോലീസ് അറസ്റ്റ് ചെയ്തത്.
ജോലി വാഗ്ദാനം ചെയ്തു ഓണ്‍ലൈനില്‍ കോടികള്‍ തട്ടിപ്പ് നടത്തി എന്നതാണ് കേസ്. ഈ പരാതികളില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം തുടരുകയാണ്.
ഈ കേസില്‍ 12 പേരെ കാക്കൂർ പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ പ്രധാനിയാണ് ബ്ലസ്ലി. ഇയാളുടെ മൊബൈല്‍ ഫോണ്‍ എടിഎം കാർഡ് ഉള്‍പ്പെടെയുള്ളവ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുപത് പ്രതികളുള്ള കേസില്‍ എട്ട് പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്.



