play-sharp-fill
ഡിജിറ്റല്‍ സ്ക്രീന്‍ നിങ്ങളുടെ കാഴ്ച കുറയ്ക്കുന്നുണ്ടോ? ഡിജിറ്റല്‍ ഉപകരണങ്ങള്‍ കാരണം കണ്ണിനുണ്ടാകുന്ന സമ്മര്‍ദം എങ്ങനെ കുറയ്ക്കാം ; ഈ വഴികൾ അറിഞ്ഞിരിക്കാം

ഡിജിറ്റല്‍ സ്ക്രീന്‍ നിങ്ങളുടെ കാഴ്ച കുറയ്ക്കുന്നുണ്ടോ? ഡിജിറ്റല്‍ ഉപകരണങ്ങള്‍ കാരണം കണ്ണിനുണ്ടാകുന്ന സമ്മര്‍ദം എങ്ങനെ കുറയ്ക്കാം ; ഈ വഴികൾ അറിഞ്ഞിരിക്കാം

ഈ ഡിജിറ്റല്‍ കാലഘട്ടത്തിൽ ഡിജിറ്റല്‍ സ്‌ക്രീനുകള്‍ നമ്മുടെയൊക്കെ നിത്യജീവിതത്തിന്‍റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായിരിക്കുകയാണ്. വിവരവും വിജ്ഞാനവും ഒറ്റ ക്ലിക്കിൽ മുന്നിൽ എത്തിക്കുമെങ്കിലും ഡിജിറ്റൽ സ്ക്രീനിന് മുന്നിൽ അധിക നേരം ചെലവഴിക്കുന്നത് കാരണം നമ്മുടെ കണ്ണുകൾ നേരിടുന്ന ആയാസം ചില്ലറയല്ല.

ഡിജിറ്റല്‍ ഐ സ്ട്രെയിൻ

ഡിജിറ്റല്‍ ഐ സ്ട്രെയിൻ അഥവാ കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം എന്ന അവസ്ഥ ഇപ്പോള്‍ യുവാക്കള്‍ക്കിടയില്‍ സര്‍വസാധാരണമായിരിക്കുകയാണ്. ദീർഘനേരം സ്ക്രീനിലേക്ക് തുറിച്ചു നോക്കിയിരിക്കുന്നത് കണ്ണുകൾക്ക് സമ്മര്‍ദം ഉണ്ടാക്കും. കണ്ണുകൾ തുടർച്ചയായി ഫോക്കസ് ചെയ്യുന്നത് കണ്ണുകളുടെ പേശികളെ ദുര്‍ബലപ്പെടുത്തുകയും കണ്ണിന് അസ്വസ്ഥതയും ക്ഷീണവും ഉണ്ടാക്കുന്ന അവസ്ഥയാണ് ഡിജിറ്റല്‍ ഐ സ്ട്രെയിൻ. ഡിജിറ്റല്‍ ഉപകരണങ്ങളില്‍ കാര്യമായ സമയം ചെലവഴിക്കുന്ന 50 ശതമാനം ആളുകളും ഡിജിറ്റല്‍ ഐ സ്ട്രെയിൻ നേരിടുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൈനോക്കുലാര്‍ വിഷന്‍ സ്‌ട്രെന്‍

ടെലിവിഷന്‍, ലാപ്‌ടോപ്പ് തുടങ്ങിയവ അടുത്ത് വെച്ച് ദീര്‍ഘനേരം കാണുന്നത് ബൈനോക്കുലാര്‍ വിഷന്‍ സ്‌ട്രെന്‍ എന്ന അവസ്ഥയ്ക്ക് കാരണമാകുന്നു. കണ്ണുകളുടെ പേശികള്‍ക്ക് അമിത സമ്മര്‍ദം ഉണ്ടാക്കും. ഇത് കാഴ്ച പ്രശ്നങ്ങളിലേക്ക് നയിക്കാം.

ഡ്രൈ ഐ സിന്‍ഡ്രോം

യുവാക്കള്‍ക്കിടയില്‍ കണ്ടുവരുന്ന പ്രധാനപ്പെട്ട മറ്റൊരു പ്രശ്നമാണ് ഡ്രൈ ഐ സിന്‍ഡ്രോം. ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനിടെ കണ്ണുചിമ്മുന്നത് കുറയുന്നത് കണ്ണീരിന്റെ ഉല്‍പാദനം കുറയ്ക്കുന്നു. ഇത് ഡ്രൈ ഐ സിന്‍ഡ്രോം എന്ന അവസ്ഥയിലേക്ക് നയിക്കും. കണ്ണ് ചുവപ്പ്, കണ്ണിന് അസ്വസ്ഥത എന്നീ ലക്ഷണങ്ങള്‍ ഉണ്ടാക്കാം. കൃത്യമായ ചികിത്സ കിട്ടിയില്ലെങ്കില്‍ കോര്‍ണിയ കേടുപാടുകള്‍ക്കും വിട്ടുമാറാത്ത അസ്വസ്ഥതയ്ക്കുമുള്ള സാധ്യത വര്‍ധിപ്പിച്ചേക്കാം.

 

ഡിജിറ്റല്‍ ഉപകരണങ്ങള്‍ കാരണം കണ്ണിനുണ്ടാകുന്ന സമ്മര്‍ദം എങ്ങനെ കുറയ്ക്കാം

20–20–20 റൂൾ

ഒരു 20 മിനിറ്റിലും 20 അടി ദൂരെയുള്ള ഒരു വസ്തുവിലേക്ക് 20 സെക്കന്റ് നോക്കി നിൽക്കുക. ഇത് ചെയ്യുന്നത് ഏറെ നേരം സ്ക്രീൻ നോക്കുന്നതു മൂലമുണ്ടാകുന്ന അസ്വസ്ഥതയും കണ്ണുകളുടെ സ്ട്രെയിനും മാറ്റും.

സെറ്റിങ്ങ്സ് മാറ്റാം

കണ്ണുകളുടെ സ്ട്രെയിൻ കുറയ്ക്കാൻ സ്ക്രീൻ ടൈം അഡ്ജസ്റ്റ് ചെയ്യുക. സ്ക്രീനിന്‍റെ വെളിച്ചം കുറയ്ക്കുക. ടെക്സ്റ്റ് സൈസും കോൺട്രാസ്റ്റും ക്രമീകരിക്കുക. നൈറ്റ് മോഡും ബ്ലൂ ലൈറ്റ് ഫിൽറ്ററും എനേബിൾ ചെയ്യുക. ഇത് സ്ക്രീൻ ഗ്ലെയർ കുറയ്ക്കാനും കണ്ണുകളിലേക്ക് ബ്ലൂലൈറ്റ് വരാതെ തടയുകയും ചെയ്യും.

സ്ക്രീൻ ടൈം പരിമിതപ്പെടുത്താം

ഉറക്കത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ കിടക്കുന്നതിനു കുറഞ്ഞത് അരമണിക്കൂർ മുൻപ് എങ്കിലും സ്ക്രീനുകൾ ഉപയോഗിക്കുന്നത് നിർത്തണം. സ്ക്രീനിൽ നിന്നു വരുന്ന ബ്ലൂലൈറ്റ്, മെലാനിന്റെ ഉൽപാദനം തടസ്സപ്പെടുത്തുകയും ഇത് ഉറക്കം വരാതിരിക്കാൻ കാരണമാകുകയും ചെയ്യും.