പോസ്റ്റ് ഓഫീസിൽ പോവുമ്പോൾ ഇനി കയ്യിൽ പണം കരുതേണ്ട ; ഓഗസ്റ്റ് ഒന്നു മുതല്‍ ഡിജിറ്റല്‍ പേയ്മെന്റിലേക്ക്‌ മാറാനൊരുങ്ങി രാജ്യത്തെ പോസ്റ്റ് ഓഫീസുകള്‍

Spread the love

ഇനി പോസ്റ്റ് ഓഫീസിൽ പോവുമ്പോൾ കയ്യിൽ പണം കരുതേണ്ട, രാജ്യത്തെ എല്ലാ പോസ്റ്റ്‌ ഓഫീസ് കൗണ്ടറുകളിലും ഓഗസ്റ്റ് ഒന്നു മുതല്‍ ഡിജിറ്റല്‍ പേയ്മെന്റ് വഴി പണം സ്വീകരിക്കാൻ സൗകര്യമൊരുങ്ങുന്നു.

video
play-sharp-fill

തപാല്‍ വകുപ്പിന്റെ ഐടി സംവിധാനത്തില്‍ പുതിയ ആപ്ലിക്കേഷൻ ഉള്‍പ്പെടുത്തിയാണ് ഇതിനു വഴിയൊരുക്കിയത്.

പോസ്റ്റ് ഓഫീസുകളുടെ ബാങ്ക് അക്കൗണ്ടുകള്‍ യുപിഐ സംവിധാനവുമായി ബന്ധിപ്പിക്കുന്നതില്‍ തടസ്സങ്ങളുണ്ടായതാണ് കൗണ്ടറുകളില്‍ ഡിജിറ്റല്‍ പേയ്മെന്റ് സൗകര്യം കൊണ്ടുവരാൻ വൈകാനിടയാക്കിയത്. ഇതു പരിഹരിക്കാനായി പുതിയ ആപ്ലിക്കേഷൻ ഐടി സംവിധാനത്തില്‍ ഉള്‍പ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇനി മുതല്‍ ഡൈനാമിക് ക്യുആർ കോഡ് വഴി കൗണ്ടറുകളില്‍ പണം സ്വീകരിക്കും. 2025 ഓഗസ്റ്റോടെ ഇത് എല്ലാ പോസ്റ്റോഫീസുകളിലും നടപ്പാക്കും. കർണാടക സർക്കിളില്‍ മൈസൂരു, ബാഗല്‍കോട്ട് ഹെഡ് ഓഫീസ് പരിധിയിലുള്ള തപാലോഫീസുകളിലായിരുന്നു പരീക്ഷണാടിസ്ഥാനത്തില്‍ ഈ സംവിധാനം ആദ്യം നടപ്പാക്കിയത്.

നേരത്തേ സ്ഥിരം ക്യുആർ കോഡ് ഉപയോഗിച്ച്‌ ഇടപാടുകള്‍ തുടങ്ങിയിരുന്നെങ്കിലും ആവർത്തിച്ച്‌ സാങ്കേതിക തടസ്സങ്ങളുണ്ടായതിനെത്തുടർന്നാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്.