
കൊല്ലം: കരുനാഗപ്പള്ളി സ്വദേശിയായ വയോധികന്റെ ഫോണിൽ മുംബൈ ബിഎസ്എൻഎൽ വകുപ്പിൽനിന്ന് എന്ന രീതിക്ക് ഒരു കോൾ വന്നു.
വയോധികന്റെ ഫോണിൽനിന്ന് മറ്റുള്ളവർക്ക് ശല്യമാകുന്ന രീതിയിൽ ഭീഷണിപ്പെടുത്തിയും അശ്ശീലസന്ദേശമയച്ചും നിയമാനുസൃതമല്ലാത്ത പരസ്യങ്ങൾ നൽകിയെന്നും അതിൽ അറസ്റ്റ് വാറൻ്റുണ്ടെന്നും മുംബൈ ക്രൈംബ്രാഞ്ച് ഓഫീസിൽ റിപ്പോർട്ട് ചെയ്യണമെന്നുമായിരുന്നു നിർദേശം. ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് സംസാരം.
പിന്നീട് ഒരു വാട്സാപ്പ് കോൾ വന്നു. ഗ്രേറ്റർ മുംബൈ സൈബർ സെല്ലിൽനിന്നാണെന്നും ആധാർകാർഡ് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടിൽനിന്ന് നിയമവിരുദ്ധമായി പണമിടപാടുകൾ നടത്തിയിട്ടുണ്ടെന്നും അറസ്റ്റ് വാറന്റുണ്ടെന്നും ഓൺലൈനിലൂടെ കോടതിയിൽ ഹാജരാകാനും നിർദേശിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2025 ജൂലായ് 18 മുതൽ ഓഗസ്റ്റ് നാലുവരെ അദ്ദേഹം ‘ഡിജിറ്റൽ അറസ്റ്റിലാ’ണെന്നും കേസിൽനിന്ന് രക്ഷപ്പെടാൻ തുക അടയ്ക്കാനും ആവശ്യപ്പെട്ടു. അക്കൗണ്ട് നമ്പർ കൈവശപ്പെടുത്തി 17 തവണയായി 3.72 കോടി രൂപയാണ് തട്ടിപ്പുസംഘം കൈക്കലാക്കിയത്.



