പോലീസുകാരായി ആൾമാറാട്ടം; ഡോക്ടർമാരായ വൃദ്ധ ദമ്പതികളിൽനിന്ന് 14 കോടി തട്ടിയെടുത്തു; അന്വേഷണം ആരംഭിച്ച് സൈബർ പോലീസ്

Spread the love

ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റാണെന്ന വ്യാജേനെ ഡോക്ടർ ദമ്പതികളിൽ നിന്ന് 14 കോടി രൂപ കൈക്കലാക്കി തട്ടിപ്പുസംഘം. ഡിസംബർ 24 നും ജനുവരി 9 നും ഇടയിലാണ് തട്ടിപ്പ് നടന്നത്.

video
play-sharp-fill

അമേരിക്കയിൽ നിന്ന് മടങ്ങിയെത്തിയ ദമ്പതികൾ 2016 മുതൽ ഡൽഹിയിലെ ഗ്രേറ്റർ കൈലാഷിൽ താമസിച്ചുവരികയായിരുന്നു. പ്രതികൾ പൊലീസുകാരായി ആൾമാറാട്ടം നടത്തി പ്രായമായ ദമ്പതികളിൽ നിന്ന് ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം നിക്ഷേപിപ്പിച്ചത്.

പ്രതികൾ ദമ്പതികളുടെ ഒറ്റപ്പെടൽ മുതലെടുക്കുകയായിരുന്നെന്നും നിയമനടപടി സ്വീകരിക്കുമെന്നു പറഞ്ഞ് ദമ്പതികളെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നെന്നും പൊലീസ് പറഞ്ഞു. ജനുവരി 9 ന് കോളുകൾ നിലച്ചതോടെയാണ് തട്ടിപ്പ് പുറത്തായതെന്നും പൊലീസ് പറഞ്ഞു. ഡൽഹി സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group