ഹാജര്‍ അറിയാന്‍ ആപ്: ത്രൈവ് എന്ന പേരിലുള്ള ഡിജിറ്റല്‍ ആപ് ശരിക്കും കുട്ടികളെ ആപ്പിലാക്കുന്നത്;മുങ്ങിയാൽ വീട്ടിൽ അറിയും
സ്വന്തം ലേഖിക
പരപ്പനങ്ങാടി: സൂപ്പിക്കുട്ടി നഹ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ ത്രൈവ് എന്ന പേരിലുള്ള ഡിജിറ്റല്‍ ആപ് ശരിക്കും കുട്ടികളെ ആപ്പിലാക്കുന്നതാണ്.
സ്കൂളില്‍ ഇനി വിദ്യാര്‍ത്ഥികളുടെ ഹാജര്‍ അടയാളപ്പെടുത്താന്‍ ഈ ആപ്പ് ആയിരിക്കും ഉപയോഗിക്കുക. ഓരോ ദിവസത്തെ ഹാജര്‍ എടുക്കാനും അത് ഉടനെ തന്നെ രക്ഷിതാക്കളിലേക്ക് എത്തിക്കാനും ഈ ആപ്പിലൂടെ കഴിയും.
കഴിഞ്ഞ് പോയ ഏത് ദിവസത്തെയും ഹാജര്‍ നില എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാനും ഓരോ കുട്ടിയും ഏതെല്ലാം ദിവസം അവധി എടുത്തു എന്ന് പെട്ടെന്ന് പരിശോധിക്കാനും മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്ക് രക്ഷിതാക്കളെ വിളിക്കാനും ആപ്പില്‍ സൗകര്യമുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അറ്റന്റന്‍സ് മൊബൈല്‍ ആപ്പ് പ്രവര്‍ത്തന ഉദ്ഘാടനം സ്കൂള്‍ മാനേജര്‍ പി.മുഹമ്മദ് അഷ്റഫ് നിര്‍വ്വഹിച്ചു. കമ്ബ്യൂട്ടര്‍ സയന്‍സ് അധ്യാപകരായ അബ്ദുല്‍ നിസാര്‍ , വി ടി. അനസ് , എന്നിവരുടെ നേതൃത്വത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികളായ ഷഹീര്‍ മുബാറക്, ബി. പി. ആദില്‍ , അമാന്‍ യൂനുസ്, റിസ്‌വാന, ഹൈഫ, ഹാദിയ റൂഹി, ദിയ, ആനിയ മെഹറിന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ സിസ്റ്റം തയ്യാറാക്കിയത്.