
തിരുവനന്തപുരം: കേരളത്തെ സമ്പൂർണ്ണ ഡിജിറ്റല്‍ സാക്ഷരതയിലേക്ക് നയിക്കുന്ന ‘ഡിജി കേരളം’ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് പുതുമയും ആവേശവും പകരാൻ മാസ്കോട്ട് അവതരിപ്പിക്കുന്നു. സംസ്ഥാന പക്ഷിയായ വേഴാമ്പലിനെയാണ് പദ്ധതിയുടെ ഔദ്യോഗിക അടയാളമായി തെരഞ്ഞെടുത്തിരിക്കുന്നത്.
രണ്ട് വേഴാമ്പലുകള്‍ക്ക് അനുയോജ്യമായ പേരുകള്‍ കണ്ടെത്തുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റ് നാമകരണ മത്സരം പ്രഖ്യാപിച്ചു. ഡിജിറ്റല്‍ സാക്ഷരത, കേരളീയ സംസ്കാരം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI), സൈബര്‍ സുരക്ഷ എന്നിവയെ പ്രതിഫലിപ്പിക്കുന്ന ലളിതവും അര്‍ത്ഥവത്തുമായ പേരുകളാണ് സര്‍ക്കാര്‍ ക്ഷണിക്കുന്നത്.
തിരഞ്ഞെടുക്കപ്പെടുന്ന പേരുകള്‍ ‘ഡിജി കേരളം 2.0’യുടെ ഔദ്യോഗിക പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകും. പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം നിര്‍ദ്ദേശങ്ങള്‍ [email protected] എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയയ്ക്കണം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 13.

Whatsapp Group 1 | Whatsapp Group 2 |Telegram Group


