
എറണാകുളം : ലഹരിയെ ക്ലീൻ ബൗള്‍ഡ് ആക്കുക എന്ന ഉദ്ദേശത്തോടെ എറണാകുളം റൂറൽ പൊലീസ് നടത്തിയ

ട്വന്റി ട്വന്റി മാതൃകയിലുള്ള ഡിഐജി കപ്പ് ക്രിക്കറ്റ് കാർണിവെലിൽ പുത്തൻകുരിശ് ഡിവൈഎസ്പി വി എ നിഷാദ് മോൻ്റെ നേതൃത്വത്തിലുള്ള പുത്തൻ കുരിശ് സബ് ഡിവിഷൻ ജേതാക്കളായി. രണ്ടാം സ്ഥാനത്തിന് പെരുമ്പാവൂർ സബ് ഡിവിഷനും ലഭിച്ചു. വിജയികൾക്ക് സിറ്റി പൊലീസ് കമ്മീഷണർ ശ്യാം സുന്ദർ ട്രോഫികൾ വിതരണം ചെയ്തു.

അഞ്ച് സബ് ഡിവിഷനുകളിലായി മുപ്പത്തിനാല് ടീമുകളാണ് മത്സരിച്ചത്. ആലുവ സബ്ഡിവിഷൻ, പെരുമ്പാവൂർ സബ്ഡിവിഷൻ,

Whatsapp Group 1 | Whatsapp Group 2 |Telegram Group
മൂവാറ്റുപുഴ സബ്ഡിവിഷൻ, മുനമ്പം സബ് ഡിവിഷൻ, പുത്തൻ കുരിശ് സബ്ഡിവിഷൻ എന്നീ സബ് ഡിവിഷനുകളാണ് മൽസരിച്ചത്.

പൊലീസിനെ കൂടാതെ മീഡിയ ക്ലബ്ബ് ആലുവ, ഇൻകം ടാക്സ്, ആദിശങ്കര എഞ്ചിനീയറിംഗ് കോളേജ്, രാജഗിരി ഹോസ്പിറ്റല്‍, കോസ്റ്റല്‍ വാരിയേഴ്സ്, റവന്യൂ എറണാകുളം, എക്സൈസ് എറണാകുളം ഇലവൻ, ഡോക്ടേഴ്സ് എറണാകുളം, ഫോറസ്റ്റ് തുടങ്ങിയ ടീമുകളും മൽസര രംഗത്തുണ്ടായിരുന്നു.
സിറ്റി പോലീസ് കമ്മീഷണർ ശ്യാം സുന്ദർ, എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേന, അഡീഷണൽ എസ് പി ജിൽസൻ മാത്യു, നർക്കോട്ടിക് സെൽ ഡിവൈഎസ്പി അനിൽ കുമാർ, ഡിസിആർബി ഡിവൈഎസ്പി അബ്ദുൾ റഹീം, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി നവാസ്, ആലുവ ഡിവൈഎസ്പി പ്രസാദ്, പുത്തൻകുരിശ് ഡിവൈഎസ്പി വി എ നിഷാദ് മോൻ, പെരുമ്പാവൂർ ഡിവൈഎസ്പി മോഹിത് റാവത്ത് ഐപിഎസ്, മൂവാറ്റുപുഴ ഡിവൈഎസ്പി എജെ തോമസ്, മുനമ്പം ഡിവൈഎസ്പി സലീഷ് ശങ്കരൻ, പോലീസ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ സമ്മാനദാന ചടങ്ങിൽ പങ്കെടുത്തു.
കളിക്കാർ ലഹരി വിരുദ്ധ പ്രതിജ്ഞയും എടുത്തിരുന്നു. ലഹരിക്കെതിരെ ബോധവല്‍ക്കരണവും കൂട്ടായ്മയുമാണ് മൽസരത്തിലൂടെ ലക്ഷ്യമിട്ടതെന്ന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.



