video
play-sharp-fill
അംഗപരിമിതർ ഇനി ബസിൽ കയറാൻ ബുദ്ധിമുട്ടണ്ട ; സംസ്ഥാനത്തെ എല്ലാ ബസുകളിലും ഇനി മുതൽ ഊന്നുവടിയും ക്രച്ചസും നിർബന്ധം

അംഗപരിമിതർ ഇനി ബസിൽ കയറാൻ ബുദ്ധിമുട്ടണ്ട ; സംസ്ഥാനത്തെ എല്ലാ ബസുകളിലും ഇനി മുതൽ ഊന്നുവടിയും ക്രച്ചസും നിർബന്ധം

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: അംഗപരിമിതർ ഇനി ബസിൽ കയറാൻ ബുദ്ധിമുട്ടണ്ട, സംസ്ഥാനത്തെ എല്ലാ ബസുകളിലും ഇനി മുതൽ ക്രച്ചസും ഊന്നുവടിയും നിർബന്ധം. ബസുകളിൽ അംഗപരിമിതർക്ക് സൗകര്യം ലഭിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് ഗതാഗത മന്ത്രാലയം നിർദേശിച്ചത്. ഇതിനായി മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. മോട്ടോർ വാഹന നിയമത്തിന്റെ ചട്ടം ഭേദഗതി ചെയ്താണ് (ജിഎസ്ആർ 959(ഇ)271219) വിജ്ഞാപനം പുറത്ത് ഇറക്കിയത്.

പുതിയ നിയമം അനുസരിച്ച് ബസുകളിൽ ക്രച്ചസ്/വടി/വാക്കർ, കൈവരി/ഊന്ന് എന്നിവ ബസുകളിൽ നിർബന്ധമായും ഉണ്ടാകണം. വീൽചെയർ ഉപയോഗിക്കുന്നവർക്ക് അതിനാവശ്യമായ സൗകര്യവും ഉറപ്പാക്കണമെന്നും നിർദേശത്തിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇനി മുതൽ ബസുകൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകുമ്പോൾ ഈ സൗകര്യങ്ങളണ്ടോ എന്ന് പരിശോധിക്കും. ഇക്കഴിഞ്ഞ ജൂലായ് 24ന് കരട് ചട്ടം പ്രസിദ്ധീകരിച്ച് പൊതുജനങ്ങളുടെ അഭിപ്രായം തേടിയിരുന്നു. ഒട്ടേറെ അഭിപ്രായങ്ങളും നിർദേശങ്ങളും അതുമായി ബന്ധപ്പെട്ട് മന്ത്രാലയത്തിനു ലഭിച്ചു. അവയെല്ലാം പരിഗണിച്ചാണ് അന്തിമവിജ്ഞാപനം പുറപ്പെടുവിച്ചത്. മാർച്ച് ഒന്നു മുതൽ ചട്ടം പ്രാബല്യത്തിൽ വരും.