video
play-sharp-fill

Sunday, May 18, 2025
HomeMainഭിന്നശേഷിക്കാര്‍ക്ക് പുതുവത്സരസമ്മാനം; തൊഴിലവസരമൊരുക്കാൻ ഇടം പോയിന്റുകള്‍

ഭിന്നശേഷിക്കാര്‍ക്ക് പുതുവത്സരസമ്മാനം; തൊഴിലവസരമൊരുക്കാൻ ഇടം പോയിന്റുകള്‍

Spread the love

തിരുവനന്തപുരം : ഭിന്നശേഷിക്കാരെ സഹായിക്കുന്നതിനായി കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷനും കേരള സംസ്ഥാന പന ഉല്‍പ്പന്ന വികസനകോർപ്പറേഷനും (KELPALAM) സംയുക്തമായി പന ഉല്‍പ്പന്ന വില്‍പ്പന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു.ഇടം ഇനിഷ്വേറ്റീവ് ഫോർ ദ ഡിഫറന്റ്ലീ ഏബിള്‍ഡ് മൂവ്മെന്റ് പോയിന്റുകള്‍ എന്ന് പേര് നല്‍കിയ കേന്ദ്രങ്ങള്‍ സംസ്ഥാനത്തുടനീളം ആരംഭിക്കും.

 

ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം കോർപ്പറേഷനില്‍ വ്യാപാരസാധ്യതയുള്ള തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ ജനുവരി 1 ന് രാവിലെ 11ന് പ്രവർത്തനം ആരംഭിക്കും. ഈ കേന്ദ്രങ്ങളില്‍ കെല്‍പ്പാമിന്റെ ഉല്‍പ്പന്നങ്ങളായ പനംകല്‍ക്കണ്ട്, കരുപ്പട്ടി, വിവിധതരം ജ്യൂസുകള്‍, നൊങ്ക് സർബത്ത്, ചുക്ക് കാപ്പി എന്നിവയാണ് പ്രധാനമായും വില്‍ക്കുക. അതോടൊപ്പം തന്നെ ഭിന്നശേഷിക്കാർ നിർമ്മിക്കുന്ന ഉല്‍പ്പന്നങ്ങളും പാല്‍ ഉള്‍പ്പെടെയുള്ള മറ്റ് അംഗീകൃത ഉല്‍പ്പന്നങ്ങളും ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്.

 

ഇടം പോയിന്റുകളിലേക്ക് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത് ഭിന്നശേഷിക്ഷേമ കോർപ്പറേഷനും കെല്‍പ്പാമും ചേർന്നുള്ള കമ്മിറ്റിയാണ്. ഇതിന്റെ അപേക്ഷകള്‍ ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ സ്വീകരിച്ച്‌, ഇന്റർവ്യൂ നടത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കും. ബങ്ക് നിർമ്മാണത്തിനാവശ്യമായ തുക ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ വായ്പയായി നല്‍കും. ഈ ലോണും അതിന്റെ പലിശയും കെല്‍പ്പാം തിരിച്ചടയ്ക്കുന്ന വിധത്തിലാണ് ഇതിന്റെ കരാർ തയ്യാറാക്കിയിട്ടുള്ളത്.ഭിന്നശേഷിക്കാരൻ പ്രതിമാസം നിശ്ചയിക്കപ്പെട്ട വാടക മാത്രമേ നല്‍കേണ്ടതുള്ളൂ. ഭിന്നശേഷിക്കാരൻ ഏതെങ്കിലും സാഹചര്യത്തില്‍ ബങ്ക് നടത്തിപ്പ് അവസാനിപ്പിക്കുകയാണെങ്കില്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

റാങ്ക് ലിസ്റ്റിലുള്ള അടുത്ത ആളെ പരിഗണിക്കും. ലോണ്‍ കാലാവധി തീരുന്ന മുറയ്ക്ക് അർഹതപ്പെട്ട സർക്കാർ സബ്സിഡി (പരമാവധി 20,000 രൂപ) ഭിന്നശേഷിക്കാരന് ഭിന്നശേഷികോർപ്പറേഷൻ നല്‍കും.ആദ്യ മാസത്തില്‍ കച്ചവടം നടത്തിയതിനുശേഷം ഉല്‍പ്പന്നങ്ങളുടെ തുക നല്‍കിയാല്‍ മതി. ഉല്‍പ്പന്നങ്ങള്‍ ആവശ്യപ്പെടുന്നമുറയ്ക്ക് ഉടൻ എത്തിക്കുന്നതിനുള്ള സംവിധാനം കെല്‍പാം ഏർപ്പെടുത്തും.

 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments