video
play-sharp-fill

ഡിഫൻസ് കൗൺസിൽ സംവിധാനം പരിഷ്കരിക്കണം: ദേശീയ ജുഡീഷ്യൽ സർവ്വീസ് കമ്മീഷൻ രൂപീകരിച്ച് കൊളീജിയം സംവിധാനം അവസാനിപ്പിക്കണം; ഭാരതീയ അഭിഭാഷക പരിഷത്ത് പ്രമേയം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ഡിഫൻസ് കൗൺസൽ സമ്പ്രദായം അപാകതകൾ പരിഹരിയ്ക്കണം എന്ന് ഭാരതീയ അഭിഭാഷക പരിഷത്ത്
കോട്ടയം ജില്ലാ സമ്മേളനം, പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഒപ്പം ദേശീയ ജുഡീഷ്യൽ സർവ്വീസ് കമ്മീഷൻ രൂപീകരിച്ച് കൊളീജിയം സംവിധാനം അവസാനിപ്പിക്കണമെന്നും ജില്ലാ സമ്മേളനം അംഗീകരിച്ച പ്രമേയത്തിലൂടെ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു.

പാലായിൽ നടന്ന ഭാരതീയ അഭിഭാഷക പരിഷത്ത് ജില്ലാ സമ്മേളനം ദേശീയ ഉപാദ്ധ്യക്ഷൻ അഡ്വ.ആർ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ അദ്ധ്യക്ഷൻ ജോഷി ചീപ്പുങ്കൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ.ബി.അശോക് മുഖ്യ പ്രഭാഷണവും സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ.ആർ.ഹരിദാസ് സമാപന പ്രഭാഷണവും നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഡ്വ.രാജേഷ് പല്ലാട്ട്, അഡ്വ.കെ.പി.സനൽകുമാർ, അഡ്വ.അഹീശ് നമ്പൂതിരി , അഡ്വ.കെ.സുനിൽകുമാർ, അഡ്വ.എസ്.ശ്രീനിവാസൻ നായർ, അഡ്വ.രാജിത് കെ.ആർ, അഡ്വ. ബിന്ദു ഏബ്രഹാം, അഡ്വ.ശ്രീ വിജയശ്രീ, അഡ്വ.സി. പ്രവീൺ കുമാർ, അഡ്വ.പി.രാജേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

ഡിഫൻസ് കൗൺസൽ സമ്പ്രദായം പരിഷ്കരിക്കുന്നത് സംബന്ധിച്ച് അഡ്വ.ഡി.മുരളീധർ, കൊളീജിയം സംവിധാനം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് അഡ്വ.അനിൽ ഐക്കര എന്നിവർ പ്രമേയങ്ങളവതരിപ്പിച്ചു.

പുതിയ ഭാരവാഹികളായി അഡ്വ. ജോഷി ചീപ്പുങ്കൽ (ജില്ലാ പ്രസിഡണ്ട്) അഡ്വ.കെ.പി.സനൽകുമാർ (ജില്ലാ സെക്രട്ടറി) അഡ്വ.അനിൽ ഐക്കര, അഡ്വ.ശ്രീ വിജയശ്രീ (ജില്ലാ വൈസ് പ്രസിഡണ്ട് മാർ) അഡ്വ.എസ് ശ്രീനിവാസൻ നായർ (ട്രഷറർ), അഡ്വ.സി. പ്രവീൺ കുമാർ, അഡ്വ.കുര്യൻ ജോസഫ് (ജോ. സെക്രട്ടറിമാർ)അഡ്വ. അജി ആർ നായർ,, അഡ്വ.അജയ് കുമാർ കെ.ജി., അഡ്വ.വി.ജി.വിജയകുമാർ, അഡ്വ.നിഖിൽ ദേവ് എം, അഡ്വ. ലിജി എൽസ ജോൺ എന്നിവരുൾപ്പെടുന്ന ജില്ലാ സമിതിയെയും തെരഞ്ഞെടുത്തു.സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് വച്ച് ജനുവരി 26 ന് നടക്കും