
കോട്ടയം: വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർ ആദ്യം തിരഞ്ഞെടുക്കുന്ന ഒന്നാണ് ഓട്സ്. എന്നാല്‍ ഓട്സിന് വണ്ണം കുറയ്ക്കാൻ മാത്രമുള്ള കഴിവല്ല ഉള്ളത്.
ഓട്സിലെ ലയിക്കുന്ന നാരുകള്‍ ദഹനത്തെ എളുപ്പമാക്കാനും മലബന്ധത്തെ പ്രതിരോധിക്കുകയും ചെയ്യും. കിടിലൻ ഒരു ഓവര്‍ നൈറ്റ് ഓട്‌സ് തയ്യറാക്കിയാലോ.
ചേരുവകള്‍

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓട്സ് -അര കപ്പ്
പാല്‍ -അര കപ്പ്
യോഗട്ട്- 1 കപ്പ്
ചിയ സീഡ്- 1 സ്പൂണ്‍
തേന്‍ -1 സ്പൂണ്‍
ഈന്തപ്പഴം-3
ആപ്പിള്‍-1
കറുവപ്പട്ട പൊടിച്ചത് -ഒരു നുള്ള്
തയ്യറാക്കുന്ന വിധം
ഒരു ജാറില്‍ ഓട്‌സ്, പാല്‍, യോഗട്ട്, ചിയ സീഡ്, തേന്‍, ഈന്തപ്പഴം മുറിച്ചത്, കറുവപ്പട്ട പൊടിച്ചത് എന്നിവയെല്ലാം ഒരു പാത്രത്തിലാക്കി നന്നായി യോജിപ്പിക്കുക. ശേഷം അടച്ച് രാത്രിയില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കണം. രാവിലെ പുറത്തെടുത്ത് വെച്ച് തണുപ്പ് കുറഞ്ഞതിനുശേഷം ഇതിലേയ്ക്ക് ആപ്പിള്‍ മുറിച്ചിട്ട് കഴിയ്ക്കാം. ഏത് ഫ്രൂട്സും ഇതിനായി എടുക്കാം.