video
play-sharp-fill

Friday, May 23, 2025
HomeMainഡയറ്റില്‍ ഈ സൂപ്പര്‍ ഫുഡുകള്‍ ഉള്‍പ്പെടുത്തൂ ; വൃക്കയിലെ കല്ലുകള്‍ തടയാം

ഡയറ്റില്‍ ഈ സൂപ്പര്‍ ഫുഡുകള്‍ ഉള്‍പ്പെടുത്തൂ ; വൃക്കയിലെ കല്ലുകള്‍ തടയാം

Spread the love

സ്വന്തം ലേഖിക 

ശരീരത്തിലെ ചില ധാതുക്കളും ലവണങ്ങളും കല്ലുകളായി വൃക്കകളില്‍ അടിഞ്ഞുകൂടുന്നത് വേദനയുണ്ടാക്കുന്ന രോഗാവസ്ഥയാണ്.

വൃക്കയിലെ ഈ കല്ലുകള്‍ ദീര്‍ഘകാലം കണ്ടെത്താൻ കഴിയാതെ വന്നാല്‍ അവ മൂത്രനാളിയിലേക്ക് പ്രവേശിച്ച്‌ മൂത്രത്തിന്റെ പുറത്തേക്കുള്ള ഒഴുക്കിനെ തടയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

നിര്‍ജ്ജലീകരണം, ഓക്സലേറ്റ്, കാല്‍സ്യം തുടങ്ങിയ ഭക്ഷണക്രമം ഉള്‍പ്പെടെയുള്ള ഘടകങ്ങളുടെ ഫലമാണ് പലപ്പോഴും വൃക്കയിലെ കല്ലുകള്‍ ഉണ്ടാകുന്നത്. വൃക്കയില്‍ കല്ല് വരുന്നത് പലതരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകാം. പ്രത്യേകിച്ച്‌ മൂത്രം ഒഴിക്കുമ്ബോള്‍ ഉണ്ടാകുന്ന അസഹനീയമായ വേദനയും കൃത്യമായി മൂത്രം പോകാതിരിക്കുന്ന അവസ്ഥയുമെല്ലാം ഇതിന്റെ ബുദ്ധിമുട്ടുകളില്‍ ഒന്നാണ്.

കിഡ്‌നിയുടെ ആരോഗ്യത്തെ സഹായിക്കുന്നതിനും വൃക്കയിലെ കല്ല് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഇതൊക്കെ.

നാരങ്ങ, ഓറഞ്ച് തുടങ്ങിയ സിട്രസ് പഴങ്ങളില്‍ സിട്രേറ്റ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് വൃക്കയിലെ കല്ലുകള്‍ ഉണ്ടാകുന്നത് തടയാൻ സഹായിക്കും.

ബ്ലൂബെറി, സ്‌ട്രോബെറി തുടങ്ങിയ ബെറികളില്‍ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമുണ്ട്. ഓക്‌സലേറ്റ് കുറവായതിനാല്‍ ഇവ വൃക്കകളുടെ ആരോഗ്യത്തിന് സഹായകമാണ്.

പയര്‍വര്‍ഗ്ഗങ്ങളും പരിപ്പുകളും വൃക്കയിലെ കല്ലുകള്‍ക്കുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളാണ്.

ബ്രോക്കോളിയില്‍ കുറഞ്ഞ അളവില്‍ ഓക്‌സലേറ്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് കാല്‍സ്യം ഓക്‌സലേറ്റ് കല്ലുകളുടെ അപകടസാധ്യത കുറയ്ക്കുന്നതിന് നല്ലതാണ്.

 

 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments