പാലക്കാട് ചെറുപ്പുളശ്ശേരിയിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു ; മൂന്ന് പേർ കസ്റ്റഡിയിൽ

Spread the love

പാലക്കാട് : ചെറുപ്പുളശ്ശേരി കാറൽമണ്ണയിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.

ബംഗാള്‍ സ്വദേശിയായ രഞ്ജിത് മാണിക്കാണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നോടെയാണ് സംഭവം. അപകടത്തിന് പിന്നാലെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

രണ്ടു വർഷമായി രഞ്ജിത് മാണിക് പ്രദേശത്ത് വാടകയ്ക്ക് താമസിച്ച് വരികയാണ്. ഈ വീടിനോട് ചേർന്ന് വാഴ കൃഷി ചെയ്യുന്നവരാണ് പന്നി കെണിയൊരുക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ കൃഷി പാട്ടത്തിനെടുത്ത വ്യക്തി, അനധികൃതമായി ലൈന്‍ വലിച്ചയാള്‍, ഭൂമിയുടെ ഉടമസ്ഥന്‍ എന്നിവരെയാണ് ചെറുപ്പുളശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്.