തമിഴ്നാട്ടിലെ ഏർവാടി ദർഗയിൽ കുടുംബസമേതം പോയി മടങ്ങിവരവെ തെന്മല ഡാമിൽ കുളിക്കാനിറങ്ങി; രണ്ടു യുവാക്കൾ മുങ്ങി മരിച്ചു

Spread the love

സ്വന്തം ലേഖകൻ

പുനലൂർ: തെന്മല ഡാം കടവിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു യുവാക്കൾ മുങ്ങി മരിച്ചു. കരുനാഗപ്പള്ളി സ്വദേശികളായ അൽത്താഫ് (26), അൻസിൽ(23) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് അപകടം. തമിഴ്നാട്ടിലെ ഏർവാടി ദർഗയിൽ കുടുംബസമേതം പോയി മടങ്ങിവരവെ ഇരുവരും ആറ്റിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒഴുക്കിൽ പെട്ട് മുങ്ങി താഴ്ന്ന ഇരുവരേയും പരിസരവാസികളും തെന്മല പൊലീസും ചേർന്ന് കരക്കെത്തിച്ചു. പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.