കൊച്ചിയിൽ പ്ലംബിങ് ജോലിക്ക് എത്തിയ യുവാവിനെ കഴുത്ത് മുറിച്ചു മരിച്ച നിലയിൽ കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു

Spread the love

കൊച്ചി: നെടുമ്പാശ്ശേരി അത്താണിയിൽ പ്ലംബിങ് ജോലിക്ക് എത്തിയ യുവാവിനെ കഴുത്ത് മുറിച്ചു മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച വൈകുന്നേരം അത്താണി കല്പക നഗറിലാണ് സംഭവം.

video
play-sharp-fill

തൃശ്ശൂർ വെട്ടിക്കാട് കല്ലടത്തിൽ ബാലരാമന്റെ മകൻ അഭിനവാണ് (18) മരിച്ചത്. നാല് പേരാണ് പുതിയ വീടിന്റെ ജോലിക്ക് അവിടെ ഉണ്ടായിരുന്നത്. ഇവരില്‍ മൂന്ന് പേർ ചായ കുടിക്കാൻ പുറത്ത് പോയി തിരികെ വന്നപ്പോഴാണ് അഭിനവിനെ കഴുത്ത് മുറിച്ച നിലയില്‍ കണ്ടെത്തിയത്.

ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ജോലിക്കിടെ അപകടം സംഭവിച്ചതാണോ അതോ പ്ലംബിംഗ് ജോലിക്കായി ഉപയോഗിക്കുന്ന കട്ടർ ഉപയോഗിച്ച്‌ സ്വയം കഴുത്ത് മുറിച്ചതാണോ എന്നും വ്യക്തമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group