തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട സ്കൂട്ടർ ഓടയിൽ വീണ് ഒരാൾ മരിച്ചു!

Spread the love

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട സ്കൂട്ടർ ഓടയിൽ വീണ് ഒരാൾക്ക് ദാരുണാന്ത്യം. വെളുപ്പിനെ മൂന്നുമണിയോടെയായിരുന്നു അപകടം.

video
play-sharp-fill

സ്കൂട്ടർ ഓടിച്ച അണ്ടൂർക്കോണം സ്വദേശി അൻഷാദ് (45) ആണ് മരിച്ചത്. കഴക്കൂട്ടത്തെ സ്വകാര്യ കോച്ചിംഗ് സെൻററിലെ ജീവനക്കാരനായിരുന്നു അൻഷാദ്. സ്കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്നു വളവില്‍ വെച്ച്‌ നിയന്ത്രണം വിട്ട് ഓടയിലേക്ക് വീഴുകയായിരുന്നു.

സ്കൂട്ടറിലെ ലൈറ്റ് അണയാതിരുന്നതിനാല്‍ പിന്നീട് അതുവഴി വന്ന യാത്രക്കാരാണ് അപകടം അറിഞ്ഞത്. ഇതേതുടർന്നു പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group