കോട്ടയം കുമാരനല്ലൂരിൽ വീട്ടമ്മയെ മീനച്ചിലാറ്റിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി; സംഭവത്തിൽ ഗാന്ധിനഗർ പോലീസ് കേസെടുത്തു

Spread the love

കോട്ടയം: കുമാരനല്ലൂരിൽ വീട്ടമ്മയെ മീനച്ചിലാറ്റിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുമാരനെല്ലൂർ ക്ഷേത്രത്തിന് സമീപം കോന്ത് കടവ് ഭാഗത്ത് താമസിക്കുന്ന ലീലാമണി (68) ആണ് മരിച്ചത്.

ഇന്നലെ ഉച്ചയോടെയാണ് ലീലാമണിയുടെ മൃതദേഹം കുമാരനെല്ലൂർ പടിഞ്ഞാറ്റുമാലി ഭാഗത്ത് വെക്സ്കോ വില്ലയ്ക്കു സമീപം മീനച്ചിലാറ്റിൽ കണ്ടെത്തിയത്.

ഉച്ചയ്ക്ക് രണ്ടരയോടെ ഇവർ കുളിക്കാൻ പോകുന്നത് പ്രദേശവാസി കണ്ടിരുന്നു. സംഭവത്തിൽ ഗാന്ധിനഗർ പോലീസ് കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.