പുറത്താക്കാൻ മാത്രം വലിയ തെറ്റൊന്നും ‍ഞാൻ ചെയ്തിട്ടില്ല; ഒരു ശാസനയോ അല്ലെങ്കിൽ മാപ്പ് അപേക്ഷയോ ആണ് സംഘടനയിൽ നിന്ന് ഞാൻ പ്രതീക്ഷിക്കുന്നത്; അച്ഛനോടുള്ള ചിലരുടെ വൈരാഗ്യമാണ് നടപടിക്ക് പിന്നിലെന്നും ഷമ്മി തിലകൻ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊല്ലം: താര സംഘടനയായ ‘അമ്മ’യിൽ നിന്ന് തന്റെ വാദം കേൾക്കാതെയാണ് പുറത്താക്കുന്നെങ്കിൽ അത് തെറ്റാണെന്ന് നടൻ ഷമ്മി തിലകൻ. പുറത്താക്കാൻ മാത്രം വലിയ തെറ്റൊന്നും ‍ഞാൻ ചെയ്തിട്ടില്ല. അച്ഛനോടുള്ള ചിലരുടെ വൈരാഗ്യമാണ് നടപടിക്ക് പിന്നിലെന്നും ഷമ്മി തിലകൻ ആരോപിച്ചു.

ഒരു ശാസനയോ അല്ലെങ്കിൽ മാപ്പ് അപേക്ഷയോ ആണ് സംഘടനയിൽ നിന്ന് ഞാൻ പ്രതീക്ഷിക്കുന്നത്. പുറത്താക്കിയില്ലെങ്കിൽ അത് നല്ല കാര്യമാണെന്നും ഷമ്മി തിലകൻ കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമ്മയിലെ ഭൂരിഭാഗം അംഗങ്ങൾക്കും കാര്യങ്ങൾ എന്തെന്ന് മനസിലായിട്ടില്ല. അതിനാലാണ് പുറത്താക്കണമെന്ന ആവശ്യം പലരും ഉന്നയിച്ചത്. സംഘടനയെ മാഫിയ സംഘം എന്നു വിളിച്ചിട്ടില്ല. മമ്മൂട്ടി തന്നെ പിന്തുണച്ചു എന്നാണ് കരുതുന്നത്. ‘അമ്മ’ സംഘടനയോട് തനിക്ക് ഒരു വിരോധവുമില്ല.

‘അമ്മ’യുടെ പ്രസിഡന്റിന് പല കത്തുകളും നൽകിയിരുന്നെങ്കിലും ഒന്നിനും മറുപടി കിട്ടിയില്ലെന്നും ഷമ്മി തിലകൻ പറഞ്ഞു. ‘അമ്മ’ സംഘടനയെ സ്വന്തം അമ്മയെ പോലെയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.