play-sharp-fill
“ഡിസീസ് എക്സ് ” ! ഇവൻ കോവിഡിനേക്കാൾ അപകടകാരി ; അഞ്ച് കോടി ആളുകളുടെ മരണത്തിനുവരെ കാരണമാകുന്ന വൈറസ് ഏത് നിമിഷവും പൊട്ടിപ്പുറപ്പെടുമെന്ന് വിലയിരുത്തൽ !

“ഡിസീസ് എക്സ് ” ! ഇവൻ കോവിഡിനേക്കാൾ അപകടകാരി ; അഞ്ച് കോടി ആളുകളുടെ മരണത്തിനുവരെ കാരണമാകുന്ന വൈറസ് ഏത് നിമിഷവും പൊട്ടിപ്പുറപ്പെടുമെന്ന് വിലയിരുത്തൽ !

സ്വന്തം ലേഖകൻ

2020-ല്‍ കോവിഡ് ആക്രമിക്കുമ്പോൾ ലോകം പ്രതിരോധിക്കാൻ ഒരു തയ്യാറെടുപ്പുകളും നടത്തിയിരുന്നില്ല. അതുകൊണ്ടു തന്നെ, ജീവിതത്തിന്റെ എല്ലാ മേഖലകളിലും അനുഭവിക്കേണ്ടി വന്ന പ്രത്യാഘാതങ്ങള്‍ ഭീകരമായിരുന്നു. കോവിഡ് -19 എന്നത് വെറുമൊരു സാമ്പിൾ വെടിക്കെട്ട് മാത്രമായിരുന്നു. അങ്ങനെയാണ് അന്താരാഷ്ട്ര ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്.

യഥാര്‍ത്ഥ പൂരം വരാൻ ഇരിക്കുന്നതേയുള്ളത്രെ. അഞ്ച് കോടിയിലേറെ പേരുടെ ജീവനെടുത്തേക്കാവുന്ന മറ്റൊരു മഹാമാരി അണിയറയില്‍ ഒരുക്കങ്ങള്‍ തുടങ്ങിയതായി അവര്‍ പറയുന്നു. ഡിസീസ് എക്സ് എന്ന് ലോകാരോഗ്യ സംഘടന നാമകരണം ചെയ്തിരിക്കുന്ന ഈ രോഗം ഏത് നിമിഷവും ആര്‍ത്തലച്ച്‌ എത്താമെന്ന് അവര്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അത്തരമൊരു സാഹചര്യം ഇനിയും ഉണ്ടാകാതിരിക്കാൻ വാക്സിനുകള്‍ ഉള്‍പ്പടെയുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങളുമായി ലോകം തയ്യാറെടുക്കണമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നു.

അതിനുപുറമെ ഇനിയും കണ്ടുപിടിക്കാത്ത പത്ത് ലക്ഷത്തോളം ഇനം വൈറസുകളുണ്ട്. ഇവയില്‍ പലതും മനുഷ്യ രാശിക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിക്കാൻ കെല്‍പുള്ളവയാണെന്നാണ് കരുതുന്നത് എന്നും അവര്‍ പറഞ്ഞു. 25 ലക്ഷത്തോളം പേരുടെ മരണത്തിനിടയാക്കിയെങ്കില്‍ പോലും, കോവിഡ് ബാധിച്ചവരില്‍ ബഹുഭൂരിപക്ഷം പേരെയും രക്ഷപ്പെടുത്താനായത് ഒരു ആശ്വാസമാണ്. എന്നാല്‍, കൂടുതല്‍ വ്യാപന ശേഷിയുള്ള ഡിസീസ് എക്സ്, എബോളയുടെ 67 ശതമാനം മരണ നിരക്കുമായി എത്തിയാല്‍ സ്ഥിതി എന്തായിരിക്കുമെന്നും അവര്‍ ചോദിക്കുന്നുണ്ട്.

പകര്‍ച്ച വ്യാധികള്‍ പടരുന്നതില്‍ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ക്ക് ഏറെ പ്രസക്തിയില്ലെന്നും അവര്‍ സൂചിപ്പിക്കുന്നുണ്ട്. മറിച്ച്‌, അതിനുള്ള പ്രധാന കാരണമായി അവര്‍ പറയുന്നത് ആഗോളവത്ക്കരണം അതുപോലെ നഗരങ്ങളിലെ ജന സാന്ദ്രത കണക്കില്ലാതെ വര്‍ദ്ധിക്കുന്നത്, വന നശീകരണം എന്നിവയെയാണ്. വിവിധ സ്പീഷീസുകള്‍ക്കിടയില്‍ ആവാസ വ്യവസ്ഥ മാറ്റുവാൻ വൈറസുകള്‍ക്ക് സഹായകരമായത് ഈ മൂന്ന് ഘടകങ്ങള്‍ ആണെന്ന് അവര്‍ പറയുന്നു.