
സ്വന്തം ലേഖകന്‍
കോട്ടയം: കുമരകം ചങ്ങാതിക്കൂട്ടത്തിന്റെ നേതൃത്വത്തില്‍ നവം 13 ഞായര്‍ 9 കുമരകം ഗവ.വിഎച്ച് എസ് മിനി സ്‌കൂള്‍ ഹാളില്‍ (കുമരകം പഞ്ചായത്ത് ഓഫീസിന് സമീപം) സൗജന്യമെഡിക്കല്‍ ക്യാമ്പും, പ്രമേഹ രോഗ നിര്‍ണ്ണയവും , ചികിത്സയും നടത്തി.. ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ വി ബിന്ദു ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
പ്രശസ്ത പ്രമേഹ രോഗ വിദഗ്ദ്ധനും, കിം സ് ആശുപത്രിയിലെ ഡോക്ടറുമായ സദക്കത്തുള്ള ക്യാമ്പ് നയിച്ചു. ബോഡി ഫാറ്റ് മോണിറ്ററിംഗ് ടെസ്റ്റ് ,ECG ,BP പരിശോധനകളും, ജീവിത ശൈലി രോഗ നിര്‍ണ്ണയവും നടത്തിയ ക്യാമ്പില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
യോഗത്തില്‍ സംഘം പ്രസിഡന്റ് വി ജി അജയന്‍ അധ്യക്ഷനായി. സെക്രട്ടറി സിബി ജോര്‍ജ്, കോ-ഓര്‍ഡിനേറ്റര്‍മാരായ കെ ടി രഞ്ജിത്ത്, ജി പ്രവീണ്‍ , ട്രഷറര്‍നിഫി ജേക്കബ് എന്നിവര്‍ സംസാരിച്ചു.