
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ വൃക്ക രോഗ വിഭാഗത്തിലെ രോഗികളെ കുത്തുപാളയെടുപ്പിക്കുന്നത് യോഗ്യതയില്ലാത്ത ഡയാലിസിസ് ടെക്നീഷ്യൻ. വൃക്ക രോഗവുമായി അഡ്മിറ്റാകുന്ന രോഗികൾക്ക് ആവശ്യമുള്ളതിന്റെ പത്തിരട്ടി മരുന്നുകളാണ് വാങ്ങിപ്പിക്കുന്നത്. മരണവുമായി മല്ലിടുന്ന വേണ്ടപ്പെട്ടവരെ രക്ഷിക്കാനായി സകലതും വിറ്റുപെറുക്കി ആവശ്യമുള്ളതിന്റെ പത്തിരട്ടി മരുന്നുകളാണ് രോഗിയുടെ ബന്ധുക്കൾ വാങ്ങി ആശുപത്രിക്കയിലേക്ക് നല്കുന്നത്.
തങ്ങളുടെ വേണ്ടപ്പെട്ടവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കുന്നത് കാണാനാണ് ഇത്തരത്തിൽ കെട്ടുകണക്കിന് മരുന്ന് വാങ്ങി നല്കുന്നത്. എന്നാൽ ആവശ്യമുള്ളത് മാത്രം എടുത്തിട്ട് ബാക്കി മരുന്നുകൾ മണിക്കൂറുകൾക്കകം പെട്ടിയിലാക്കി സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിലേക്ക് കടത്തും. പ്രതിദിനം പതിനായിരങ്ങളാണ് ഇത്തരത്തിൽ പാവങ്ങളെ ഞെക്കിപ്പിഴിഞ്ഞ് ഡോക്ടർമാരും, ടെക്നീഷ്യനും, മെഡിക്കൽ സ്റ്റോറുകാരും ഉണ്ടാക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പത്താം ക്ലാസ് മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള ഇയാൾ വൃക്ക രോഗ വിഭാഗത്തിലെ പ്രമുഖ ഡോക്ടറുടെ ബിനാമിയാണെന്നാണ് സൂചന. ഈ ബന്ധമാണ് ഡയാലിസിസ് ടെക്നീഷ്യനാകാനുള്ള യാതൊരു യോഗ്യതയും ഇല്ലാതിരുന്നിട്ടും മെഡിക്കൽ കോളേജിൽ ഇയാൾ വിഹരിക്കുന്നതിന്റെ കാരണം.
ഡയാലിസിസ് ടെക്നീഷ്യനാകാൻ യോഗ്യതയുള്ള നിരവധിപേർ ഉണ്ടെന്നിരിക്കെയാണ് ഇയാൾ ഡയാലിസിസ് ടെക്നീഷ്യനായി ജോലി ചെയ്യുന്നത്. രണ്ട് കിഡ്നിയുമായി പരിശോധനയ്ക്ക് വരുന്നവർ ഒരു കിഡ്നിയുമായി തിരികെപോയാലും അത്ഭുതപ്പെടേണ്ടതില്ല. ഹോസ്പിറ്റൽ ഡവലപ്പ്മെന്റ് സൊസൈറ്റി മുഖേനയാണ് ഡയാലിസിസ് ടെക്നീഷ്യൻ മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്നത്.
രണ്ട് മാസം മുൻപ് ഓർത്തോ വിഭാഗത്തിലെ യുവ ഡോക്ടർ ആക്സിഡന്റിൽ കാലൊടിഞ്ഞ കുമരകം സ്വദേശിയായ രോഗിയുടെ ബന്ധുവിനെക്കൊണ്ട് ഇത്തരത്തിൽ അമിതമായി സർജിക്കൽ ഉപകരണങ്ങൾ വാങ്ങിപ്പിക്കുകയും, കമ്മീഷനടിക്കുകയും ചെയ്തിരുന്നു. സംഭവം വിവാദമായതിനെത്തുടർന്ന് കമ്മീഷനടിച്ച തുക തിരികെ നല്കി തലയൂരുകയായിരുന്നു.