എല്ലാ പഴങ്ങളും ഇനി ഒഴിവാക്കേണ്ട: പ്രമേഹമുള്ളവര്‍ക്ക് കഴിക്കാം ഈ പഴങ്ങള്‍

Spread the love

ദൈനംദിന ഭക്ഷണത്തിൽ പഴങ്ങൾക്കും പച്ചക്കറികൾക്കും വലിയ പ്രാധാന്യമുണ്ട്. ശരീരത്തിന് ആവശ്യമായ നിരവധി വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയാണവ. ഈ പോഷകങ്ങൾ ശരീരത്തെ ആരോഗ്യകരവും ഫിറ്റുമായി നിലനിർത്താൻ സഹായിക്കുന്നു. എങ്കിലും, എല്ലാ പഴങ്ങളും പച്ചക്കറികളും എല്ലാവർക്കും കഴിക്കാൻ കഴിയില്ല, കാരണം എല്ലാവരുടെയും ശരീരം ഒരുപോലെയല്ല, പലവിധ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന ആളുകളുണ്ട്. പ്രമേഹം അത്തരത്തിലുള്ള ഒന്നാണ്.

പ്രമേഹം ഉള്ളവർ പഴവർഗ്ഗങ്ങള്‍ പൂർണമായും ഒഴിവാക്കാറുണ്ട്. എന്നാൽ എല്ലാത്തരം പഴങ്ങളും ഒഴിവാക്കേണ്ടത്തില്ല. ചില പഴങ്ങൾ രക്തത്തിലെ ഷുക്കർ നില നിയന്ത്രിക്കാനും പോഷകങ്ങളുടെ ലഭ്യത ഉറപ്പാക്കാനും സഹായകരമായിരിക്കും.

പ്രമേഹ നിയന്ത്രണത്തിന് സഹായകമായ ആരോഗ്യകരമായ ഭക്ഷണക്രമത്തിലൊരു പ്രധാനഘടകമാണ് പഴങ്ങള്‍. ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍, ഇത് ശരീരാരോഗ്യം മെച്ചപ്പെടുത്താനും ആവശ്യമായ പോഷകങ്ങള്‍ നല്‍കാനും സഹായിക്കും. എന്നാല്‍, ഇത്തരം പഴങ്ങള്‍ നിശ്ചിത പരിധിയില്‍ മാത്രം ഉൾപ്പെടുത്തുക എന്നതാണ് ഏറ്റവും ഉചിതം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രമേഹമുള്ളവർക്ക് കഴിക്കാവുന്നതുമായ 8 പഴങ്ങൾ ഇവ:

ആപ്പിള്‍
പ്രമേഹം ഉള്ളവർക്ക് കഴിക്കാൻ സാധിക്കുന്ന മറ്റൊരു പഴമാണ് ആപ്പിള്‍. ഇതില്‍ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ആപ്പിളില്‍അടങ്ങിയിട്ടുള്ള പെക്ടിൻ, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇതില്‍ വിറ്റാമിൻ സിയും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ആപ്പിള്‍ തൊലിയോടെ കഴിക്കുന്നതാണ് നല്ലത്. ഇത് പഞ്ചസാര ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കുന്നു. ദിവസവും ഒന്ന് കഴിക്കുന്നതാണ് ഉചിതം.

കിവി
കിവിയിലും ഗ്ലൈസമിക് സൂചിക കുറവാണ് രേഖപ്പെടുത്തുന്നത്. ഫൈബർ, പോഷകങ്ങളായ വിറ്റാമിൻ സി, ആന്റിഓക്സിഡന്റ്സ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. കിവിയില്‍ അടങ്ങിയിരിക്കുന്ന ഫൈബർ പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കുന്നു. അതിനാല്‍ തന്നെ പ്രമേഹം നിയന്ത്രിക്കാൻ കിവി കഴിക്കുന്നത് നല്ലതാണ്. അതേസമയം അമിതമായി കഴിക്കരുത്. ഒന്നോ രണ്ടോ കഴിക്കുന്നതാണ് ഉചിതം.

സിട്രസ് പഴങ്ങള്‍
ഓറഞ്ച്, മുന്തിരിപഴങ്ങള്‍, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളും പ്രമേഹമുള്ളവർ കഴിക്കുന്നത് നല്ലതാണ്. ഇതില്‍ വിറ്റാമിൻ സിയും ഫൈബറും അടങ്ങിയിട്ടുണ്ട്. എന്നാല്‍ അമിതമായി ഇത് കഴിക്കാൻ പാടില്ല. ദിവസവും ചെറുത് അല്ലെങ്കില്‍ പകുതി ഓറഞ്ച് കഴിക്കുന്നതാണ് ഉചിതം.

ബെറീസ്
പ്രമേഹം ഉള്ളവർ പഴവർഗ്ഗങ്ങള്‍ കഴിക്കുമ്ബോള്‍ ഗ്ലൈസമിക് സൂചിക (കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് എത്ര വേഗത്തില്‍ ഉയർത്തുന്നു എന്നതിനെ അടിസ്ഥാനമാക്കി റാങ്ക് ചെയ്യുന്ന സൂചിക) പരിഗണിക്കേണ്ടതുണ്ട്. ബ്ലൂബെറി, റാസ്പ്‌ബെറി, സ്ട്രോബെറി തുടങ്ങിയ പഴങ്ങളില്‍ ഗ്ലൈസമിക് സൂചിക കുറവാണ്. കൂടാതെ ധാരാളം ഫൈബറും ആന്റിഓക്സിഡന്റുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് ബെറീസില്‍ 15 -20 ഗ്രാം കാർബോഹൈഡ്രേറ്റ് ആണ് അടങ്ങിയിട്ടുള്ളത്.