ഇനി ഭയം വേണ്ട: പ്രമേഹ രോഗികൾക്ക് സുരക്ഷിതമായി കഴിക്കാവുന്ന ആറ് പഴങ്ങൾ ഇതാ

Spread the love

പ്രമേഹമുള്ളവർ കഴിക്കാനായി പഴങ്ങൾ തിരഞ്ഞെടുക്കുമ്പോൾ കുറച്ച് സൂക്ഷിക്കേണ്ടതുണ്ട്, കാരണം പല പഴങ്ങളിലും സ്വാഭാവിക പഞ്ചസാരയുടെ അളവ് കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ പ്രമേഹ രോഗികൾക്ക് എല്ലാ പഴങ്ങളും കഴിക്കാൻ കഴിയില്ല.

video
play-sharp-fill

എന്നാൽ പ്രമേഹ രോഗികൾക്ക് സുരക്ഷിതമായി കഴിക്കാവുന്ന പഴങ്ങൾ ഇവയൊക്കെയാണ്:

ആപ്പിള്‍
ആപ്പിളിലെ ലയിക്കുന്ന നാരുകള്‍ (പെക്റ്റിൻ) പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കാൻ സഹായിക്കുകയും കൂടുതല്‍ നേരം വയറു നിറഞ്ഞതായി നിലനിർത്തുകയും ചെയ്യുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പേരയ്ക്ക
പേരയ്ക്കയില്‍ കലോറി കുറവും നാരുകള്‍ കൂടുതലും അടങ്ങിയിട്ടുള്ളത് രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാൻ സഹായിക്കും. വിറ്റാമിൻ സി പ്രമേഹരോഗികളില്‍ കൂടുതലായി കാണപ്പെടുന്ന ഓക്സിഡേറ്റീവ് സമ്മർദം കുറയ്ക്കാനും സഹായിക്കുന്നു. പഴം മുഴുവനായും കഴിക്കുന്നതാണ് നല്ലത്.

പപ്പായ
പപ്പായയ്ക്ക് ഗ്ലൈസെമിക് സൂചിക കുറവാണ്. ഇതില്‍ ഫ്ലേവനോയ്ഡുകള്‍ പോലുള്ള ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തും.

തണ്ണിമത്തൻ
തണ്ണിമത്തനില്‍ ഏതാണ്ട് 90 ശതമാനവും വെള്ളമാണ്. മിതമായ അളവില്‍ തണ്ണിമത്തൻ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടില്ല.

പ്ലം
ഇതില്‍ നാരുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നു. പ്രമേഹമുള്ളവർക്ക് മിതമായ അളവില്‍ കഴിക്കാവുന്നതാണ്.

ഞാവല്‍ പഴം
പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഒന്നാണ് ഞാവല്‍ പഴം. ഇതിന് 25 ഗ്ലൈസെമിക് സൂചികയും ജാംബോളിൻ പോലുള്ള സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് അന്നജത്തെ ഊർജമാക്കി മാറ്റാൻ സഹായിക്കുന്നു, അതിലൂടെ രക്തത്തിലെ പഞ്ചസാരയും അളവു ക്രമീകരിക്കാനും സഹായിക്കും.