play-sharp-fill
‘മഹേന്ദ്ര സിങ് ധോണി, നമ്മുടെ ഒരേയൊരു തല’ ; പുത്തന്‍ ലുക്കില്‍ കൂടുതല്‍ ചെറുപ്പമായെന്ന് ആരാധകര്‍ ; പുതിയ ഹെയര്‍ സ്‌റ്റൈല്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

‘മഹേന്ദ്ര സിങ് ധോണി, നമ്മുടെ ഒരേയൊരു തല’ ; പുത്തന്‍ ലുക്കില്‍ കൂടുതല്‍ ചെറുപ്പമായെന്ന് ആരാധകര്‍ ; പുതിയ ഹെയര്‍ സ്‌റ്റൈല്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

സ്വന്തം ലേഖകൻ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ എംഎസ് ധോണിയുടെ പുതിയ ഹെയര്‍ സ്‌റ്റൈല്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. നാളുകളായി നീട്ടി വളര്‍ത്തിയിരുന്ന നീളന്‍ മുടി വെട്ടിയൊതുക്കി സൈഡ് ഫെയ്ഡ് ഹെയര്‍ സ്‌റ്റൈലിലുള്ള പുതിയ ചിത്രമാണ് ട്രെന്‍ഡിങ്ങാകുന്നത്.

‘മഹേന്ദ്ര സിങ് ധോണി, നമ്മുടെ ഒരേയൊരു തല’ എന്ന ക്യാപ്ഷനോടെ ധോനിയുടെ ഹെയര്‍ സ്‌റ്റൈലിസ്റ്റായ അലിം ഹക്കീമാണ് പുതിയ ലുക്കിലുള്ള താരത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. നീളന്‍ മുടി വെട്ടിയൊതുക്കിയുള്ള ധോണിയുടെ ഒന്നിലധികം ചിത്രങ്ങള്‍ അലിം പോസ്റ്റ് ചെയ്തിട്ടുണ്ട്. പുതിയ ഹെയര്‍ സ്‌റ്റൈല്‍ താരത്തെ കൂടുതല്‍ ചെറുപ്പമാക്കിയെന്നാണ് ആരാധകരുടെ കമന്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെന്നൈ സൂപ്പര്‍ കിങ്സും സാമൂഹിക മാധ്യമങ്ങളില്‍ ഈ ചിത്രം പങ്കുവെച്ചിട്ടുണ്ട്. 2020 ആഗസ്റ്റില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചെങ്കിലും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സൂപ്പര്‍ താരമാണ് ധോണി. കഴിഞ്ഞ സീസണില്‍ ഋതുരാജ് ഗെയ്ക്വാദിനു നായക പദവി കൈമാറിയ ധോനി ഇത്തവണയും ടീമിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.