ധോണിയെ കുങ്കി ആനയാക്കും; ഇന്ന് മുതല്‍ ഭക്ഷണം നല്‍കും; ഡയറ്റ് ബുക്ക് ഇന്ന് തന്നെ ക്രമീകരിക്കും; പ്രത്യേക പപ്പാനേയും കുക്കിനേയും നിയമിക്കുമെന്ന് ഡിഎഫ്‌ഒ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

പാലക്കാട്: കൂട്ടിലായ ധോണിക്ക് ഇന്നുമുതല്‍ ഭക്ഷണം നല്‍കി തുടങ്ങും.

മയക്കുവെടി നല്‍കുകയും ടോപ് അപ് കുത്തിവയ്പ് നല്‍കുകയും ചെയ്തതിനാല്‍ ഇന്നലെ പച്ചവെള്ളം മാത്രമാണ് നല്‍കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വരും ദിവസങ്ങളില്‍ കട്ടി ഭക്ഷണവും നല്‍കും. കൂട്ടിലായ ധോണി പ്രതിഷേധം ഒന്നും കാട്ടാത്തത് ആനയെ മെരുക്കാനുള്ള നടപടികള്‍ക്ക് വേഗം കൂട്ടും.

പിടി സെവനെ കുങ്കി ആക്കുമെന്ന് പാലക്കാട് ഡിഎഫ്‌ഒ കുറ ശ്രീനിവാസ് പറഞ്ഞു. ധോണിക്ക് മാത്രമായി പാപ്പാനെ കണ്ടെത്തും.

പറമ്പിക്കുളം, വയനാട് ക്യാമ്പുകളോട് ആവശ്യപ്പെടും. ആദ്യ ആഴ്ചകളില്‍ വയനാട് ടീമിൻ്റെ സേവനം വേണം. ആനയുടെ ഡയറ്റ് ബുക്ക് ഇന്ന് തന്നെ ക്രമീകരിക്കും.

വെറ്റിനറി ഡോക്ടര്‍ നിര്‍ദേശിക്കുന്ന ഭക്ഷണമാണ് നല്‍കുക. ആനയ്ക്ക് വേണ്ടി പ്രത്യേകം കുക്കിനെ കൂടി നിയമിക്കുമെന്നും ഡിഎഫ്‌ഒ പറഞ്ഞു