ദേശീയ കായിക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു ; മലയാളി ലോങ് ജമ്പ് താരം മുരളി ശ്രീശങ്കറിനും, ലോകകപ്പില്‍ തകര്‍ത്തെറിഞ്ഞ പേസര്‍ മുഹമ്മദ് ഷമിയ്ക്കും അര്‍ജുന അവാര്‍ഡ് ലഭിച്ചു.

Spread the love

 

കായിക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.എം ശ്രീശങ്കറിനും മുഹമ്മദ് ഷമിക്കും അര്‍ജുന അവാര്‍ഡ്. ശ്രീശങ്കറിനൊപ്പം ലോകകപ്പില്‍ തകര്‍ത്തെറിഞ്ഞ പേസര്‍ മുഹമ്മദ് ഷമിയ്ക്കും അര്‍ജുന ലഭിച്ചു.

video
play-sharp-fill

 

 

 

ഇവരെക്കൂടാതെ മറ്റ് 24 പേര്‍ക്കും അര്‍ജുന പുരസ്കാരമുണ്ട്. കബഡി പരിശീലകൻ ഇ ഭാസ്കരന് ദ്രോണാചാര്യ ലഭിച്ചു. രാജ്യത്തെ പരമോന്നത കായിക പുരസ്കാരം മേജര്‍ ധ്യാൻചന്ദ് ഖേല്‍രത്‌ന അവാര്‍ഡ് ബാഡ്മിന്റണ്‍ താരങ്ങളായ ചിരാഗ് ഷെട്ടിയും സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡിയും പങ്കിട്ടു. അടുത്തമാസം 9ന് അവാര്‍ഡ് വിതരണം ചെയ്യും.