ധീരജ് വധം; കുത്തിയത് താനാണെന്ന് പ്രതി നിഖില്‍ സമ്മതിച്ചു; ആറ് പേർ കൂടി കസ്റ്റഡിയില്‍

Spread the love

സ്വന്തം ലേഖകൻ
തൊടുപുഴ: ഇടുക്കിയില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയും എസ് എഫ് ഐ പ്രവര്‍ത്തകനുമായ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിഖില്‍ പൈലി കുറ്റം സമ്മതിച്ചു. കുത്തിയത് താനാണെന്ന് ചോദ്യം ചെയ്യലില്‍ പൈലി സമ്മതിക്കുകയായിരുന്നു.

video
play-sharp-fill

സംഭവത്തില്‍ ആറ് പേരെക്കൂടി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ആറ് പേരും കെ.എസ്.യു. പ്രവര്‍ത്തകരാണ്. ഇവരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

ധീരജിനെ കുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തിയിട്ടില്ല. കരിമണൽ പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ രാത്രിയോടെ ഇടുക്കിയിലേക്ക് കൊണ്ടുപോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റാണ് നിഖില്‍ പൈലി.

അതിനിടെ, കേസില്‍ ആറ് പേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായ നാലുപേരും എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണ്.