എല്ലാവര്‍ക്കും പ്രിയങ്കരനായ കൂട്ടുകാരന്‍; ക്യാമ്പസിന്റെ പ്രിയ പാട്ടുകാരൻ; എൻജിനീയർ എന്ന ജീവിതമോഹം പൊലിഞ്ഞത് ക്രിമിനലുകളുടെ കഠാരമുനയില്‍

Spread the love

സ്വന്തം ലേഖകൻ
ഇടുക്കി: ക്രിമിനലുകളുടെ കഠാരമുനയില്‍ പൊലിഞ്ഞത് എല്ലാവര്‍ക്കും പ്രിയങ്കരനായ കൂട്ടുകാരന്‍. എന്നെന്നേക്കുമായി അടര്‍ത്തിമാറ്റിയത് എന്‍ജിനിയര്‍ എന്ന ജീവിതമോഹവും.

video
play-sharp-fill

പൈനാവ് എന്‍ജിനിയറിങ് ക്യാമ്പസില്‍ നല്ല പാട്ടുകാരനായി വിദ്യാര്‍ഥികളുടെ ഹൃദയത്തുടിപ്പായി മാറിയ കലാകാരനായിരുന്നു ധീരജ്. ലളിതഗാനത്തിലും ശാസ്ത്രീയ ഗാനത്തിലുമെല്ലാം നല്ല പ്രാവീണ്യം നേടിയിരുന്നു.

ഏത് ഗാനം കേട്ടാലും കൂട്ടുകാരുടെ മുന്നില്‍ പാടാറുണ്ട്. മെറിറ്റില്‍ പ്രവേശനം ലഭിച്ച്‌ ക്യാമ്പസിലെത്തിയ നാള്‍ മുതല്‍ എസ്‌എഫ്‌ഐയുമായി സഹകരിച്ച്‌ പ്രവര്‍ത്തിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രകോപനമൊന്നുമില്ലാതെയാണ് ക്രിമിനല്‍സംഘം ഒരു കുടുംബത്തിന്റെ ആശ്രയവും അത്താണിയുമായി മാറേണ്ട ധീരജെന്ന ഇരുപത്തൊന്നുകാരന്റെ നെഞ്ചില്‍ കഠാര കുത്തിയിറക്കിയത്. കൂട്ടുകാര്‍ക്കിടയില്‍ ഇഷ്ടപ്പെട്ട കലാകാരനും സഹൃദയനുമായിരുന്നു ധീരജ്. കോളേജിലും ഹോസ്റ്റലിലും പ്രിയപ്പെട്ടവന്‍.

പിന്നീട് യൂണിറ്റ് കമ്മിറ്റിയംഗമായി. എപ്പോഴും ഏത് വിദ്യാര്‍ഥികള്‍ക്കും സമീപിക്കാന്‍ കഴിയുന്ന സഹായിയുമായിരുന്നു. നാലാംവര്‍ഷ വിദ്യാര്‍ഥിയായിരിക്കുമ്ബോഴും ജൂനിയര്‍ വിദ്യാര്‍ഥികളോടുള്ള ഇടപെടലിലൂടെ വലിയ സുഹൃദ്ബന്ധവും കലാലയത്തില്‍ ധീരജിനുണ്ടായിരുന്നു.

ഭാവിവാഗ്ദാനമാവേണ്ട കുരുന്നിനെ അകാലത്തില്‍ ക്രിമിനലുകള്‍ വകവരുത്തിയെന്ന ഞെട്ടലിലാണ് കൂട്ടുകാരും ബന്ധുക്കളും.