കാണിക്ക ഇടരുതെന്ന സംഘപരിവാർ പ്രചരണത്തിൽ തകർന്നടിഞ്ഞ് ദേവസ്വം ബോർഡ്; ഇരുനൂറ്റൻമ്പതു കോടിയുടെ സഹായം തേടി .

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ബജറ്റിന് മുൻമ്പ് വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിന് സമർപ്പിക്കാനാണ് ബോർഡ് തീരുമാനം.

കാണിക്ക ഇടരുതെന്ന് സംഘപരിവാർ പ്രചരണത്തിൽ വരുമാനത്തെ ബാധിച്ചുവെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് സംസ്ഥാന സർക്കാരിൽ നിന്ന് 250 കോടിയുടെ സഹായം തേടുകയും ചെയ്യുന്നു. ശബരിമല വരുമാനത്തിൽ സാരമായ കുറവുവന്നതാണ് ബോർഡിനെ ഇതിന് പ്രേരിപ്പിച്ചത്. 98 കോടിയുടെ കുറവാണ് ശബരിമല വരുമാനത്തിൽ ഉണ്ടായിരിക്കുന്നതെന്നാണ് ബോർഡ് പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രളയം കാരണം മധ്യ-തെക്കൻ കേരളത്തിലെ ക്ഷേത്രങ്ങളിൽ 50 കോടിയോളം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. ശബരിമല വരുമാനത്തിലെ കുറവും, പ്രളയക്കെടുതിയിലെ നഷ്ടവും കണക്കാക്കിയാണ് 250 കോടിയുടെ സഹായം സംസ്ഥാന സർക്കാരിൽ നിന്ന് തേടാൻ ബോർഡ് തീരുമാനിച്ചത്.

ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ കാണിക്ക ഇടരുതെന്ന പ്രചാരണവും പ്രളയവും ബാധിച്ചെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പറയുന്നത്. പ്രാഥമിക കണക്കുകൂട്ടലിൽ 250 കോടിയുടെ സഹായം വേണമെന്നാണ് വിലയിരുത്തലുണ്ടായത്.

ബജറ്റിന് മുൻമ്പ് വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിന് സമർപ്പിക്കാനാണ് ബോർഡ് തീരുമാനം. ആവശ്യമായി തുക ലഭിക്കാതെ വന്നാൽ ദേവസ്വം ബോർഡിന്റെ പ്രവർത്തനത്തെ കാര്യമായി തന്നെ ബാധിക്കും. ഇത് മുന്നിൽ കണ്ടാണ് ബജറ്റ് വിഹിതമായി 250 കോടിയോളം ആവശ്യപ്പെടാൻ ബോർഡ് ഒരുങ്ങുന്നത്.