video
play-sharp-fill

വിളിച്ചുണർത്തൽ മദ്ധ്യാന ധർണയുമായി ദേവസ്വം ബോർഡ് ജീവനക്കാർ

വിളിച്ചുണർത്തൽ മദ്ധ്യാന ധർണയുമായി ദേവസ്വം ബോർഡ് ജീവനക്കാർ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: തിരുവതാംകൂർ ദേവസ്വം ബോർഡിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി സംസ്ഥാന സർക്കാർ 200 കോടി രൂപ ഉടൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ദേവസ്വം ബോർഡ് ജീവനക്കാർ ധർണ നടത്തി.

സംസ്ഥാന വ്യാപകമായി നടത്തിയ വിളിച്ചുണർത്തൽ മദ്ധ്യാന ധർണ തിരുവതാംകൂർ ദേവസ്വം എംപ്ലോയീസ് കോട്ടയം ഗ്രൂപ്പ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹെഡ് പോസ്റ്റ്ഓഫിസിനു മുന്നിൽ നടത്തിയ ധർണ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന ജനറൽ സെക്രട്ടറി തുറവൂർ പ്രേംകുമാർ, ഉത്തരമേഖലാ സെക്രട്ടറി പാമ്പാടി സുനിൽശാന്തി, ടി.ഡി.ഇ.എഫ് കോട്ടയം ഗ്രൂപ്പ് രക്ഷാധികാരി അഡ്വ.എൻ.എസ് ഹരിച്ഛന്ദ്രൻ, കോട്ടയം ഗ്രൂപ്പ് പ്രസിഡന്റ് എ.വി ശങ്കരൻ നമ്പൂതിരി, സെക്രട്ടറി സി.ആർ അനൂപ്, ട്രഷറർ പ്രസാദ് പാക്കിൽ, തുറവൂർ രാജ്കുമാർ, ബി.ബിപിൻ, സജീഷ് പാറപ്പാടം എന്നിവർ പ്രസംഗിച്ചു.