‘എന്റെ പിതാവ് മരണപ്പെട്ടിട്ടില്ല’; ബോളിവുഡ് ഇതിഹാസതാരം ധർമ്മേന്ദ്രയുടെ മരണവാർത്ത തള്ളി മകള്‍ ഇഷ ഡിയോള്‍

Spread the love

മുബൈ: ബോളിവുഡ് ഇതിഹാസതാരം ധർമ്മേന്ദ്ര മരണപ്പെട്ടിട്ട് ഇല്ലെന്ന്  മകള്‍ ഇഷ ഡിയോള്‍. മുംബൈയിലെ ബ്രീച്ച്‌ കാൻഡി ആശുപത്രിയില്‍ കഴിയുന്ന ധർമ്മേന്ദ്രയുടെ ആരോഗ്യനിലയെ കുറിച്ച്‌ നേരത്തെ പല വാർത്തകളും പ്രഹരിച്ചിരുന്നു. തിങ്കളാഴ്‌ച ഉച്ചയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് നില വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. പ്രാഥമികമായി ഒരു സാധാരണ പരിശോധനയ്ക്ക് വേണ്ടിയായിരുന്നു ആശുപത്രിയില്‍ വന്നതെങ്കിലും പിന്നീട് ആരോഗ്യനില ഗുരുതരമായി മാറിയതോടെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.

video
play-sharp-fill

പക്ഷേ മാധ്യമങ്ങളിൽ അദ്ദേഹം മരണപ്പെട്ടു എന്ന വാർത്ത പുറത്ത് വന്നിരുന്നു. എന്നാൽ ഇത്തരം വ്യാജ വാർത്തകൾ വാർത്തകള്‍ പ്രചരിപ്പിക്കരുതെന്നും പിതാവ് സുഖം പ്രാപിച്ചു വരികയാണെന്നുമാണ് ഇഷ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്.

ഭാര്യ ഹേമ മാലിനി, മക്കളായ സണ്ണി ഡിയോള്‍, ബോബി ഡിയോള്‍ എന്നിവർ ആശുപത്രിയില്‍ ധർമ്മേന്ദ്രയോടൊപ്പം ഉണ്ട്. പ്രായാധിഷ്ഠിത അസുഖങ്ങളെ തുടർന്നാണ് ധർമേന്ദ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെയും പല കോണുകളില്‍ നിന്നും മരണവർത്തകള്‍ പ്രചരിച്ചതോടെ ഇതെല്ലാം തള്ളി അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കണമെന്ന് കുടുംബം അഭ്യർത്ഥിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരവധി ബോളിവുഡ് താരങ്ങള്‍ ആശുപത്രിയില്‍ അദ്ദേഹത്തെ സന്ദർശിക്കാൻ എത്തിയിരുന്നു. സല്‍മാൻ ഖാൻ, ഷാറൂഖ് ഖാൻ മകൻ ആര്യൻ ഖാനോടൊപ്പം, ഗോവിന്ദ തുടങ്ങി നിരവധി പ്രമുഖ ബോളിവുഡ് താരങ്ങള്‍ ആശുപത്രിയിലെത്തി അദ്ദേഹത്തെ ഒരുനോക്ക് കണ്ടിരുന്നു. ജുഹുവിലെ അദ്ദേഹത്തിന്റെ വസതിക്ക് പുറത്ത് ആരാധകരെയും മാധ്യമങ്ങളെയും നിയന്ത്രിക്കാൻ പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.