
കോഴിക്കോട് : ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന് പിന്നാലെ കർണാടകയിലെ ധർമസ്ഥലത്തെ ദുരൂഹ മരണങ്ങൾ സത്യമാവനാണ് ബാധ്യത എന്ന് പറഞ്ഞു മുൻ കാസർകോട് എംപി പി കരുണാകരൻ.
ബല്‍ത്തങ്ങാടിയില്‍ സ്‌കുള്‍ വിദ്യാർഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം ഓർമിച്ച് കൊണ്ടാണ് പി.കരുണാകരന്റെ നിഗമനം.
ധർമസ്ഥലയില്‍ നിന്ന് വരുന്ന വാർത്തകള്‍ ഞെട്ടിക്കുന്നതാണെങ്കിലും ഇത്തരം സഭവങ്ങള്‍ ശരിയാകാനാണ് പ്രസ്താവന സാധ്യതയെന്നാണ് കരുണാകരൻ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
താൻ എംപിയായിരിക്കുമ്ബോള്‍ ബെല്‍ത്തങ്ങാടി പോകാനുള്ള സന്ദർഭമുണ്ടായി. അവിടത്തെ ഡിവൈഎഫ്‌ഐ പ്രവർത്തകർ ഒരു പെണ്‍കുട്ടി കൊലചെയ്യപ്പെട്ട ദാരുണ സംഭവം അറിയിച്ചതിനെ തുടർന്നാണ് പോയത്. സ്‌കൂളില്‍ നിന്നും ബസ്സിന് വരുന്ന കുട്ടി ടൗണില്‍ ഇറങ്ങി വിജനമായ സ്ഥലത്ത് കൂടി രണ്ട് കിലോമീറ്റർ നടന്നിട്ടാണ് വീട്ടില്‍ എത്തുക. വാഹനങ്ങള്‍ ഒന്നും തന്നെയില്ല. കുട്ടി ഒറ്റക്ക് നടന്ന് പോകുമ്ബോഴാണ് ഒരു സംഘം ആളുകള്‍ കാട്ടിലേക്ക് പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.
തങ്ങള്‍ ആ വീട്ടില്‍ എത്തിയപ്പോള്‍ അച്ഛനും അമ്മക്കും സംസാരിക്കുവാൻ പോലും ഭയമായിരുന്നു. ധർമസ്ഥലയില്‍ നൂറ് കണക്കിന് ഏക്കർ സ്ഥലം ഒരു കുടുംബത്തിന്റെ പേരില്‍ മാത്രമാണ്. അവിടെയുള്ള കച്ചവടസ്ഥാപനങ്ങളും മറ്റ് ഓഫീസുകളും അവരുടെ നിയന്ത്രണത്തില്‍ തന്നെ. സാക്ഷി പറയാൻ പോലും ആരും തയ്യാറാവില്ല. ബെല്‍ത്തങ്ങാടിയില്‍ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധ യോഗം നടന്നു. വലിയൊരു പൊലീസ് സംഘം അവിടെ എത്തിയിരുന്നു, ഈ വിഷയം അന്ന് താൻ പാർലിമെന്റില്‍ ഉന്നയിച്ചിരുന്നു. ബൃന്ദ കാരാട്ട് വീട് സന്ദർശിക്കുകയും നടപടി എടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
പ്രതിഷേധം ശക്തിപ്പെട്ടപ്പോള്‍ പൊലീസ് കേസെടുത്തെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്തില്ല. തെളിവില്ലെന്ന് പറഞ്ഞു കേസ് തള്ളുകയാണ് ചെയ്തത്. ഇങ്ങനെ എത്രയോ കേസുകള്‍. ഭരണാധികാരികളും പൊലീസും ഇവർക്ക് പൂർണമായും പിന്തുണ നല്‍കും. അന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേര് സ്മിത എന്നാണ് ഓർമ. സംഭവം കഴിഞ്ഞ് പിറ്റേദിവസം തന്നെപ്രതികള്‍ സ്ഥലം വിട്ടിരുന്നുവെന്നാണ് അറിഞ്ഞത്. വാദിയും, പ്രതിയും പൊലീസും കോടതിയും സാക്ഷിയും എല്ലാം ഒരു സ്ഥലത്ത് കേന്ദ്രീകരിക്കുക. ആത്മീയതയുടെ മുഖം മൂടിയും. നിഷ്പക്ഷമായി അന്വേഷിച്ചാല്‍ ഞെട്ടിപ്പിക്കുന്ന വിവരം കിട്ടും. ഒരു കേസുമില്ലാതെ എത്രയാ സംഭവങ്ങള്‍ ആരുറിയാതെ മാഞ്ഞുപോകുന്നു. നമ്മുടെ ജനാധിപത്യ നാട്ടില്‍ സ്ത്രീകളും നിരപരാധികളും ക്രൂശിക്കപ്പടുകയാണെന്നും കരുണാകരൻ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.