ധർമ്മസ്ഥല വ്യാജ ആരോപണം: മനാഫിന് ഗൂഢാലോചനയിൽ പങ്ക്; അറസ്റ്റ് ചെയ്യണം: ബിജെപി മേഖല പ്രസിഡൻ്റ് അഡ്വ. കെ ശ്രീകാന്ത്

Spread the love

കാസർകോട്: ധർമ്മസ്ഥല ക്ഷേത്രത്തിനെതിരെ വ്യാജ തെളിവുകളും ആരോപണങ്ങളും ഉന്നയിച്ച് തകർക്കാൻ ശ്രമിച്ച സംഭവത്തിൽ യൂട്യൂബറുമായ മനാഫി നെ അറസ്റ്റ് ചെയ്യണമെന്നും കേരളത്തിൽ അന്വേഷണം നടത്തി ഇതിനകത്തെ ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നും ബി ജെ പി മേഖല പ്രസിഡൻ്റ് അഡ്വ. കെ ശ്രീകാന്ത് ആവശ്യപ്പെട്ടു.

വ്യാജ പരാതി ഉണ്ടാക്കി അനന്യ ഭട്ട് എന്ന് പറയുന്ന കുട്ടി തൻ്റെ മകളാണെന്നും ബലാൽസംഗത്തിന് ഇരയായി, എംബിബിഎസ് വിദ്യാർത്ഥിനിയാണെന്നും സുജാത ഭട്ടിനെ സ്വാധീനിച്ചു കൊണ്ട് പറയിപ്പിച്ചതിന് പിന്നിലെ ഗൂഡാലോചന അന്വേഷണ വിധേയമാക്കേണ്ടതാണ്. വ്യാജ പരാതി ചമയിച്ച് മാസ്ക് മാനിൻ്റെ പിന്നിലുള്ള എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ട് വന്ന് മാതൃകപരമായി ശിക്ഷിക്കണം.

അടിസ്ഥാനരഹിതമായ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് കൃത്രിമ തെളിവുകൾ സൃഷ്ടിച്ച് അപ പ്രചരണം നടത്തിയതാണെന്ന് ബോധ്യപ്പെട്ട കോൺഗ്രസ് സർക്കാർ ജനവികാരം ശക്തമാണെന്ന് തിരിച്ചറിഞ്ഞ് മുഖം രക്ഷിക്കാൻ വേണ്ടി മാത്രമാണ് അന്വേഷണം നടത്താൻ തയ്യാറായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വർഷങ്ങൾക്കു മുമ്പേ വാഹന അപകടത്തിൽ മരിച്ച ജോയിയുടെ മകൻ അനീഷ് ജോയിയെ കേരളത്തിൽ എത്തിക്കുകയും തളിപറമ്പ് പോലീസ് സ്റ്റേഷനിൽ വ്യാജ പരാതി നൽകിയിരിക്കുകയാണ്. ഹൈന്ദവ ക്ഷേത്രത്തെയും വിശ്വാസത്തെയും തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടുള്ളതാണിത്.

ധർമ്മസ്ഥലത്തിനെതിരെ കള്ള പ്രചരണം നടത്തുന്നതിന്റെ പിന്നിൽ ഹൈന്ദവ വിശ്വാസങ്ങളെ തകർത്ത് കലാപമുണ്ടാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ്. ഈ ഗൂഢാലോചനയിൽ മാനാഫ് , സമീർ തുടങ്ങിയവർക്ക് വ്യക്തമായ പങ്കുണ്ട്. ഈ കാര്യങ്ങളെല്ലാം സമഗ്രമായി അന്വേഷിക്കണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു. റിട്ട. ഐ എ എസ് ഉദ്യോഗസ്ഥനും കോൺഗ്രസ് എംപിയുമായ ശശികാന്ത് സൈന്തിൽ മാസ്ക് മാൻ എന്നറിയപ്പെടുന്ന സി.എൻ. ചിന്നയ്യ എന്നിവർ ഉണ്ടാക്കിയെടുത്ത അന്തർ സംസ്ഥാന ഗൂഡാലോചനയാണ് ധർമ്മസ്ഥലയിലെ വ്യാജ സ്ത്രീ പീഡനവും കൊലപാതക ആരോപണങ്ങളും . അനന്യ ഭട്ടൻ തിരോധാനത്തിൽ ധർമ്മസ്ഥല ഭരണസമിതി കുടുംബാംഗങ്ങൾക്ക് പങ്കുണ്ടെന്ന് ആരോപിക്കുകയും ഇതിൻ്റെ പേരിൽ ധർമ്മസ്ഥല ക്ഷേത്രത്തിന് നേരെ കല്ലെറിയണമെന്ന്
പറഞ്ഞതിലും, സുജാത ഭട്ടിൻ്റെ പിന്നിൽ
മനാഫും സമീരും ഉണ്ടെന്നും ശ്രീകാന്ത് ആരോപിച്ചു.

ധർമ്മസ്ഥല മഹാക്ഷേത്രം അദ്ധ്യാത്മിക ദൈവിക കാര്യങ്ങൾക്ക് മാത്രമല്ല പ്രസിദ്ധമായിരിക്കുന്നത്. ആയിരക്കണക്കിന് സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി സായം സഹായ സംഘങ്ങൾ പ്രവർത്തിക്കുകയും പെൺകുട്ടികളുടെ വിവാഹവും ക്ഷേത്രങ്ങളുടെ പുനരുദ്ധാരണ ഉൾപ്പെടെയുള്ളയുള്ള സഹായങ്ങൾ ചെയ്യുകയാണ്. സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗത്ത് നിരവധി പദ്ധതികൾ നടപ്പിലാക്കിക്കൊണ്ട് സാധാരണക്കാർക്ക് സഹായം നൽകുന്ന ധർമ്മസ്ഥലയെ തകർക്കാനുള്ള നീക്കം ആണ് ഇതിൻ്റെ പിന്നിൽ . വ്യാജ തെളിവുകൾ സൃഷ്ടിച്ച് അടിസ്ഥാനരഹിതം ആയിട്ടുള്ള ആരോപണങ്ങൾ ഉന്നയിച്ച് കോടതിയെയും പൊതുസമൂഹത്തെയും തെറ്റിദ്ധരിപ്പിക്കാൻ ആണ് ഇവർ ശ്രമിച്ചത്. ഇതിൻറെ മറവിൽ ധർമ്മസ്ഥലക്ഷേത്രത്തെയും ക്ഷേത്ര ഭരണ സമിതിയെയും തകർക്കാനുള്ള നീക്കം ആണ് പല സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെയും ഉപയോഗിച്ചിട്ടുള്ളത്.ഇത്തരം സോഷ്യൽ മീഡിയ ഹാൻഡറുകൾ പൂട്ടണം.
കള്ളപ്രചരണം നടത്തിയവർക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

ബിജെപി കാസർകോട് ജില്ലാ പ്രസിഡൻ്റ് എം എൽ അശ്വിനി , മേഖല ജനറൽ സെക്രട്ടറി സുധാമ ഗോസാ എന്നിവർ കൂടി പത്രസമ്മേളനത്തിൽ പങ്കെടുത്തു.