ആരോപണങ്ങളും ഹാജരാക്കിയ തെളിവുകളും വ്യാജം ; ഇത്രയും നാൾ ധര്‍മസ്ഥലയിൽ സാക്ഷിയെന്ന പരിരക്ഷ ഉപയോഗിച്ച് മുഖംമറച്ച് നടന്ന മാണ്ഡ്യ സ്വദേശിയായ ചിന്നയ്യ ഒടുവിൽ റിമാന്റിൽ

Spread the love

മംഗളൂരു:  ധർമസ്ഥലയില്‍ നൂറോളംപേരെ കൊന്ന് കുഴിച്ചുമൂടിയെന്ന ആരോപണമുന്നയിച്ച മുൻ ശുചീകരണത്തൊഴിലാളിയുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടു. തെറ്റായ പരാതിയും തെളിവുകളും സമർപ്പിച്ചതിന് പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) ഇയാളെ അറസ്റ്റ് ചെയ്തിരുന്നു, പിന്നാലെയാണ് ഇയാളുടെ ചിത്രങ്ങള്‍ ചില ദേശീയമാധ്യമങ്ങള്‍ പുറത്തുവിട്ടത്.

കഴിഞ്ഞദിവസംവരെ സാക്ഷിയെന്ന പരിരക്ഷയുണ്ടായിരുന്നതിനാല്‍ മുഖംമറച്ചാണ് ഇയാളെ അന്വേഷണസംഘം തെളിവെടുപ്പിനടക്കം എത്തിച്ചിരുന്നത്. എന്നാല്‍, തെറ്റായ ആരോപണമുന്നയിക്കുകയും വ്യാജ തെളിവുകള്‍ ഹാജരാക്കിയെന്നും അന്വേഷണസംഘം കണ്ടെത്തിയതോടെ ഇയാളെക്കുറിച്ചുള്ള കൂടുതല്‍വിവരങ്ങളും പുറത്തുവന്നുതുടങ്ങി. സിഎൻ ചിന്നയ്യ എന്നാണ് ഇയാളുടെ പേരെന്നാണ് മാധ്യമങ്ങൾ പുറത്ത് വിട്ട വിവരം.  കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ ചിക്കാബെല്ലി സ്വദേശിയാണ് ഇയാളാണെന്നും സ്കൂള്‍ സർട്ടിഫിക്കറ്റുകളിലെ വിവരപ്രകാരം ഇയാള്‍ക്ക് നിലവില്‍ 45 വയസ്സ് പ്രായമുണ്ടെന്നും പറയുന്നു. കഴിഞ്ഞദിവസംവരെ മുഖംമറച്ചിരുന്ന ഇയാളുടെ ചില ചിത്രങ്ങള്‍ ചില ദേശീയമാധ്യമങ്ങളും  പുറത്തുവിട്ടു.

വെള്ളിയാഴ്ച (ഇന്നലെ) രാത്രിമുഴുവൻ നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് ധർമസ്ഥല കേസിലെ പരാതിക്കാരനും പ്രധാനസാക്ഷിയുമായ മുൻ ശുചീകരണത്തൊഴിലാളിയെ എസ്‌ഐടി അറസ്റ്റ് ചെയ്തത്. ഇയാള്‍ നേരത്തെ ഹാജരാക്കിയ തലയോട്ടി ഉള്‍പ്പെടെയുള്ള തെളിവുകള്‍ വ്യാജമാണെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. ഇയാളുടെ മൊഴിയനുസരിച്ച്‌ ധർമസ്ഥലയിലെ വിവിധയിടങ്ങളില്‍ എസ്‌ഐടി കുഴിയെടുത്ത് പരിശോധന നടത്തിയെങ്കിലും ഒരിടത്തുനിന്ന് മാത്രമാണ് ചില അസ്ഥികള്‍ കണ്ടെടുത്തത്. ഇത് പുരുഷന്റേതാണെന്നാണ് പ്രാഥമികനിഗമനം. ഈ ശരീരാവശിഷ്ടങ്ങളുടെ ഫൊറൻസിക് പരിശോധനാഫലവും പുറത്തുവരാനുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group